തൊഴിൽ വാർത്തകൾ അറിയാൻ Join Now

ഹോമിയോ ആശുപത്രി ഓഫീസിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

Kerala jobs

ഹോമിയോ ആശുപത്രി ഓഫീസിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ



കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (കാരുണ്യ പാലിയേറ്റീവ് കെയര്‍ പദ്ധതി എന്‍എഎം) (കാരാര്‍ അടിസ്ഥാനത്തില്‍), സ്റ്റാഫ് നഴ്സ് (താത്കാലിക ദിവസവേതനാടിസ്ഥാനത്തില്‍) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

എഎന്‍എം/ജിഎന്‍എം വിത്ത് എംഎസ് ഓഫീസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്കും (ശമ്പളം- 15000 രൂപ, പ്രായം - 2025 ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്), ജിഎന്‍എം/ബിഎസ് സി യോഗ്യതയുള്ളവര്‍ക്ക് (വേതനം ദിവസം 780 രൂപ) സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുമുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ എട്ടിന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ഗവ: താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്സ്, യോഗ്യത മേല്‍വിലാസം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

2) കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

179 ദിവസത്തേക്ക് മാത്രമാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ്ങ് ലൈസന്‍സ്, താമസ പരിധിയിലെ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന നോണ്‍ ഇന്‍വോള്‍വ്മെന്റ് ഇന്‍ ഒഫന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം സൂപ്രണ്ട് മുമ്പാകെ ഏപ്രില്‍ പത്ത് രാവിലെ 11 ന് ഹാജരാകണം.

ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവരായിരിക്കണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും

إرسال تعليق

© United Arab Emirates jobs . All rights reserved. Developed by Jago Desain