തൊഴിൽ വാർത്തകൾ അറിയാൻ Join Now

പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ അവസരങ്ങൾ

Kerala jobs

പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ അവസരങ്ങൾ



കോട്ടയം വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ  അതിജീവിതരായ കുട്ടികളുടെ സപ്പോർട്ട് പേഴ്‌സൺമാരായി പ്രവർത്തിക്കാൻ സന്നദ്ധപ്രവർത്തകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ചൈൽഡ് ഡെവലെപ്‌മെൻറ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും മൂന്ന് വർഷം കുട്ടികളുടെ വിദ്യാഭ്യാസം, വികസനം, സംരക്ഷണം എന്നീ മേഖലയിൽ പ്രവൃത്തിപരിചയമോ വേണം.

താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഏപ്രിൽ പത്തിനു വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കെ .വി എം ബിൽഡിംഗ്, അണ്ണാൻകുന്ന് റോഡ്,കോട്ടയം-686001 എന്ന വിലാസത്തിൽ ലഭിക്കണം.

2) തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ അലോപ്പതി ഫാർമസിസ്റ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്.

ഹയർസെക്കൻഡറി, ഡി.ഫാം/ ബി.ഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഏപ്രിൽ 10 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain