കേരള ലൈഫ്‌സയന്‍സ് പാര്‍ക്കില്‍ അസിസ്റ്റന്റ് മാനേജര്‍; 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം; കൈനിറെയ ശമ്പളം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ലൈഫ്‌സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് (KLIP) ല്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാരിന്റെ തന്നെ KSIDC കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണിത്. അസിസ്റ്റന്റ് മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്) തസ്തികയിലാണ് പുതിയ നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 9ന് മുന്‍പായി സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം.
തസ്തിക & ഒഴിവ്
കെ-ലിപ്പില്‍ അസിസ്റ്റന്റ് മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്) റിക്രൂട്ട്‌മെന്റ്. ഒരു വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി.
പ്രായപരിധി
35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (പ്രായം ഏപ്രില്‍ 9 അടിസ്ഥാനമാക്കി കണക്കാക്കും).
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
എംബിഎ കൂടെ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. (Candidates with a degree/ professional degree in any branch of science plus MBA can apply. )
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സന്ദര്‍ശിച്ച് അപേക്ഷിക്കണം. ഏപ്രില്‍ 9 വരെയാണ് അവസരം.
സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നോട്ടിഫിക്കേഷന്‍ പേജ് തുറക്കുക. ശേഷം തന്നിരിക്കുന്ന നോട്ടിഫിക്കേഷനുകളില്‍ നിന്ന് കെ-ലിപ് അസിസ്റ്റന്റ് മാനേജര്‍ ലിങ്ക് തുറക്കുക. നോട്ടിഫിക്കേഷനും, അപ്ലൈ ലിങ്കും തുറക്കും. വിശദമായ വിജ്ഞാപനം വായിച്ച് നോക്കി അപേക്ഷ നല്‍കുക.
വിജ്ഞാപനം: click
KSIDC വെബ്‌സൈറ്റ്: click