ഒന്‍പതാം ക്ലാസുകാര്‍ക്ക് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി; ഇന്റര്‍വ്യൂ നടക്കുന്നു; കൂടുതലറിയാം
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KIIDC)യില്‍ പുതിയ റിക്രൂട്ട്‌മെന്റ്. വര്‍ക്കര്‍, ഓപ്പറേറ്റര്‍ തസ്തികകളില്‍ പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അരുവിക്കരയിലും, തൊടുപുഴയിലലും മലയോര അക്വാ വാട്ടര്‍ ബോട്ടിലിങ് പ്ലാന്റിലെ ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുക. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 6ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
തസ്തിക & ഒഴിവ്
ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്കര്‍, ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.
പ്രായപരിധി
വര്‍ക്കര്‍= 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2023 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.
ഓപ്പറേറ്റര്‍ = 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2023 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
വര്‍ക്കര്‍
ഒന്‍പതാം ക്ലാസ് വിജയിച്ചിരിക്കണം. കായികമായി ഫിറ്റായിരിക്കണം. ലോഡിങ്, അസിസ്റ്റന്റ്, പ്രൊഡക്ട് ഹാന്‍ഡിലിങ് തുടങ്ങിയ വര്‍ക്കുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ളവരായിരിക്കണം.
ഓുപ്പറേറ്റര്‍
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മെക്കാനിക്കല്‍, ഫിറ്റര്‍, ഇലക്ട്രിക്കല്‍ ട്രേഡുകളില്‍ ഐടി ഐ. ബന്ധപ്പെട്ട മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ശമ്പളം
ഓപ്പറേറ്റര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 730 രൂപ പ്രതിദിനം വേതനം ലഭിക്കും.
വര്‍ക്കര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 675 രൂപ പ്രതിദിനം വേതനം ലഭിക്കും.
ഇന്റര്‍വ്യൂ
തിരുവനന്തപുരത്ത് അരുവിക്കരയിലും, ഇടുക്കി തൊടുപുഴയിലും വെച്ചാണ് ഇന്റര്‍വ്യൂകള്‍ നടക്കുക.
ഇടുക്കി
മാര്‍ച്ച് 4ന് രാവിലെ 10.30ന് ഹില്ലി അക്വാ വാട്ടര്‍ ബോട്ടിലിങ് പ്ലാന്റ്, MRALA po, മുട്ടം, തൊടുപുഴ, ഇടുക്കി- 685587 ല്‍ വെച്ചാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ഥികള്‍ പത്ത് മണിക്ക് മുന്‍പായി എത്തിച്ചേരുക.
തിരുവനന്തപുരം
മാര്‍ച്ച് 6ന് രാവിലെ 10.30ന് ഹില്ലി അക്വാ വാട്ടര്‍ ബോട്ടിലിങ് പ്ലാന്റ്, അരുവിക്കര, അരുവിക്കര ഡാമിന് സമീപം, നെടുമങ്ങാട്, തിരുവനന്തപുരം, 695564 ല്‍ വെച്ചാണ് ഇന്റര്‍വ്യൂ നടക്കുക.
രണ്ടിടങ്ങളിലും ഓപ്പറേറ്റര്‍ തസ്തികയില്‍ രാവിലെയും, വര്‍ക്കര്‍ തസ്തികയില്‍ ഉച്ചക്ക് 2 മണിക്കുമാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും കൈവശം വെയ്ക്കണം. വിശദവിവരങ്ങള്‍ക്ക് ചുവെട നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വിജ്ഞാപനം: click
അവരുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക