അങ്കണവാടിയില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അവസരം
തൃശൂര്‍ വനിത ശിശുവികസന വകുപ്പിന് കീഴില്‍ അംഗനവാടികളിലേക്ക് ജോലി നേടാന്‍ അവസരം. കൊടുങ്ങല്ലൂര്‍ ഐസിഡിഎസ് പരിധിയില്‍ ഉള്‍പ്പെടുന്ന എറിയാട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ അങ്കണവാടി സെന്ററില്‍ (നമ്പര്‍ 58) ആംരഭിക്കുന്ന അങ്കണവാടി കം ക്രഷറിലേക്കാണ് വര്‍ക്കര്‍, ഹെല്‍പ്പര്‍മാരെ നിയിക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 7ന് മുന്‍പായി അപേക്ഷിക്കണം.
തസ്തിക & ഒഴിവ്
അങ്കണവാടി കം ക്രഷറിയില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ റിക്രൂട്ട്‌മെന്റ്.
പ്രായപരിധി
18 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.
യോഗ്യത
വര്‍ക്കര്‍
പ്ലസ് ടു വിജയിച്ചവരായിരിക്കണം
ഹെല്‍പ്പര്‍
പത്താം ക്ലാസ് വിജയിച്ചിരിക്കണം
അപേക്ഷ
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 7ന് വൈകീട്ട് അഞ്ച് മണിക്കുള്ളിലായി അപേക്ഷകള്‍ എറിയാട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഐസിഡിഎസ് കാര്യാലയത്തില്‍ എത്തിക്കണം. സംശയങ്ങള്‍ക്് 0480 2805595 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വനിത സംരംഭകര്‍
കേരള സര്‍ക്കാറിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ശാസ്ത്രം, എന്‍ജിനിയറിങ്, ലോജിസ്റ്റിക്സ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഫാഷന്‍ ഡിസൈനിംഗ്, ബ്യൂട്ടി തെറാപ്പി, ഭക്ഷ്യ സാങ്കേതികവിദ്യ, മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബിരുദധാരികളായ വനിതാ പ്രൊഫഷണലുകള്‍ക്ക് എല്‍ ബി എസ് സ്‌കില്‍ സെന്ററിന് കീഴില്‍ ഫ്രാന്‍ഞ്ചൈസികള്‍ ആരംഭിക്കാന്‍ അവസരം.
താല്പര്യമുള്ളവര്‍ മെയില്‍: courses.lbs@gmail.com ഫോണ്‍: 0471-2560333 മുഖേന മാര്‍ച്ച് 15ന് മുമ്പ് ബന്ധപ്പെടണം.
അധ്യാപക നിയമനം
സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഫസ്റ്റ് ക്ലാസ് എം. ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. പ്രായപരിധി 18- 50 വയസ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.