ആലുവ സീഡ് ഫാമിൽ ഡ്രൈവർ, ജനറല്‍ ആശുപത്രിയിൽ പ്ലംബര്‍, ടെക്നിഷ്യന്‍… കുറഞ്ഞ യോഗ്യതക്കാർക്കും അവസരങ്ങളേറ
അധിക യോഗ്യതകളൊന്നും ഇല്ലെന്ന നിരാശയിലാണോ? എങ്കിൽ ആ നിരാശ ഉപേക്ഷിച്ചേക്കൂ, നിങ്ങൾക്കും മികച്ച സ്ഥാപനങ്ങളിൽ തന്നെ അവസരമുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉടൻ അപേക്ഷിക്കൂ!
ബോട്ട് ഡ്രൈവർ
ആലുവ സീഡ് ഫാമിൽ ബോട്ട് ഡ്രൈവർ ഒഴിവ്. യോഗ്യത: ബോട്ട് ഡ്രൈവർ ലൈസൻസ്, 3വർഷ പ്രവൃത്തി പരിചയം. പ്രായം: 18–41. മാർച്ച് 5നു മുൻപായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം. 0484–2422458.
ഓവർസിയർ
കണ്ണൂർ നാറാത്ത് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനിയറുടെ ഓഫിസിൽ ഓവർസിയർ നിയമനം. അഭിമുഖം മാർച്ച് 1ന് 11 ന് പഞ്ചായത്ത് ഹാളിൽ. ഐടിഐ (സിവിൽ)/ഡിപ്ലോമ (സിവിൽ)/സിവിൽ എൻജിനീയറിങ്ങിൽ ബിടെക് യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0497-2796214.
പ്ലംബര്‍, ടെക്നിഷ്യന്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പ്ലംബര്‍, ബയോ മെഡിക്കല്‍ ടെക്നിഷ്യന്‍ തസ്തികകളിൽ ഒഴിവ്. താല്‍ക്കാലിക നിയമനം. അഭിമുഖം മാര്‍ച്ച് 7ന് 11ന് ഓഫിസില്‍.
യോഗ്യത:
∙പ്ലംബര്‍: ഐടിഐ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്,
∙ബയോ മെഡിക്കല്‍ ടെക്നിഷ്യന്‍: ബയോ മെഡിക്കല്‍ എൻജിനീയറിങ്ങിൽ പോളിടെക്നിക് ഡിപ്ലോമ.
∙പ്രായപരിധി: 40.
സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0468–2222364.
ജെപിഎച്ച്എന്‍
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. വൃദ്ധമന്ദിരത്തിൽ (സ്‌നേഹാലയം) ജെപിഎച്ച്എന്‍ ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. അഭിമുഖം മാര്‍ച്ച് 6നു 11 ന്. യോഗ്യത: പ്ലസ് ടു/ജെപിഎച്ച്എന്‍/എഎന്‍എം കോഴ്‌സ് ജയം. ഈ കോഴ്‌സിന്റെ അഭാവത്തില്‍ ജനറല്‍ നഴ്‌സിങ് പരിഗണിക്കും. ഒാണറേറിയം: 24,520 രൂപ. സർട്ടിഫിക്കറ്റുകൾ, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും ഓരോ പകര്‍പ്പും സഹിതം ഹാജരാവുക. 0495-2731111.
കേസ് വർക്കർ, കൗൺസലർ
കൊച്ചി വനിതാ ശിശു വികസന വകുപ്പിനു കീഴിൽ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം റെയിൽവേ ചൈൽഡ് ഹെൽപ് ലൈൻ, ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിൽ കേസ് വർക്കർ, കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിൽ കൗൺസലർ (സ്ത്രീ) ഒഴിവ്. മാർച്ച് 19 വരെ അപേക്ഷിക്കാം. 0484 2959177, 9744318290.
തെറപ്പിസ്റ്റ്/ ടെക്നിഷ്യൻ
കൊച്ചി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ റസ്പിറേറ്ററി തെറപ്പിസ്റ്റ്/ ടെക്നിഷ്യൻ ഒഴിവ്. യോഗ്യത പ്ലസ് ടു സയൻസ്, ബിഎസ്‌സി റസ്പിറേറ്ററി ടെക്നോളജി, ഡിപ്ലോമ ഇൻ റസ്പിറേറ്ററി ടെക്നോളജി, കേരള ഫാർമസ്യൂട്ടിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. എഴുത്തുപരീക്ഷയും അഭിമുഖവും മാർച്ച് 4ന്. റജിസ്ട്രേഷൻ രാവിലെ 10 മുതൽ 10.30 വരെ.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ
കാക്കനാട് കുസുമഗിരിയിലെ ഗവ. ആശാ ഭവനിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഒഴിവ്. പ്രായം: 50 പൂർത്തിയാകരുത്. പുരുഷന്മാർക്കാണ് അവസരം. യോഗ്യത: എട്ടാം ക്ലാസ് ജയം. അഭിമുഖം മാർച്ച് 4ന് 11ന് ആശാ ഭവനിൽ. സർട്ടിഫിക്കറ്റുകളും ആധാർ കാർഡും കൊണ്ടുവരണം.
ആശാ പ്രവർത്തകർ
കൊച്ചിൻ കോർപറേഷൻ 22, 26 ഡിവിഷനുകളിൽ ആശാ പ്രവർത്തകരുടെ ഒഴിവിൽ അഭിമുഖം മാർച്ച് 8ന് രാവിലെ 10 ന്. പ്രസ്തുത ഡിവിഷനുകളിലെ വനിതകൾക്കാണ് വസരം. മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പേര് റജിസ്റ്റർ ചെയ്യണം. യോഗ്യത: പത്താം ക്ലാസ്.
ഡയറ്റിഷ്യൻ
കൊച്ചി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയറ്റീഷ്യൻ ഒഴിവ്. യോഗ്യത: പ്ലസ്ടു, ബിഎസ്‌സി, എംഎസ്‌സി ഇൻ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ/ ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്‌സ്/ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ്. അഭിമുഖം മാർച്ച് 3ന്. റജിസ്ട്രേഷൻ രാവിലെ 10 മുതൽ 10.30 വരെ. 0484–2754000.
ഷിഫ്റ്റ് ഒാപ്പറേറ്റർ
ഒൗഷധിയിൽ ഷിഫ്റ്റ് ഒാപ്പറേറ്റർ (നൈറ്റ് ഷിഫ്റ്റ്) തസ്തികയിൽ 50 ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. അഭിമുഖം മാർച്ച് 1 ന് രാവിലേ 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശൂർ കുട്ടനെല്ലൂരിലെ ഒാഫിസിൽ ഹാജരാവുക. 0487–2459800, 2459860. യോഗ്യത: ഐടിഐ/ഐടിസി/പ്ലസ്ടു. പ്രായപരിധി:20–41. ശമ്പളം: 16,500