മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 27ന് രാവിലെ 10 മുതൽ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മേളയിൽ നാലോളം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നുണ്ട്. വിവിധ തസ്തികകളിലേക്ക് 200-ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലഭ്യമായ തസ്തികകൾ
1) ഡ്രൈവർ
2) സോഫ്റ്റ്‌വെയർ ഡവലപ്പർ
3) കരിയർ അഡ്‌വൈസർ
4)പൈതൺ ഡവലപ്പർ
5)ഗ്രാഫിക് ഡിസൈനർ
6)വീഡിയോ എഡിറ്റർ
7)അക്കൗണ്ടന്റ്
8)ടെലി കോളർ
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകേണ്ടതാണ്. പങ്കെടുക്കുന്നവർക്കായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2) അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫീസ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ 18-ാം വാർഡിന്റെ പരിധിയിൽ വരുന്ന യോഗ്യരായ വനിതകളിൽ നിന്ന് അങ്കണവാടി കം ക്രഷ് ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും അപേക്ഷ സമർപ്പിക്കേണ്ട വിധവും സംബന്ധിച്ച വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
അപേക്ഷിക്കേണ്ട യോഗ്യത
അപേക്ഷകർ എസ്.എസ്.എൽ.സി യോഗ്യത നേടിയവരായിരിക്കണം.
2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം.
35 വയസ്സ് കവിയാൻ പാടില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ 2025 മാർച്ച് 2 വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം.
അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫിസിൽ അപേക്ഷകൾ കൈമാറേണ്ടതാണ്.
അപേക്ഷ ഫോറത്തിന്റെ മാതൃക അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫിസിൽ നിന്നും ലഭ്യമാണ്