കേരളത്തില്‍ ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജറാവാം; 650 ഒഴിവുകള്‍; ഡിഗ്രി മാത്രം മതി
ഐഡിബി ഐ ബാങ്കിന് കീഴില്‍ കേരളത്തിലടക്കം ജോലി നേടാന്‍ അവസരം. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റ് ബാങ്ക് മാനേജര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. 650 ലധികം ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 12ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഐഡിബി ഐ ബാങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് O ) റിക്രൂട്ട്‌മെന്റ്. 650 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും. കേരളത്തില്‍ കൊച്ചി സോണിന് കീഴിലായിരിക്കും നിയമനം. ഐഡിബി ഐ ബാങ്കിന്റെ PGDBF 2025-26 പദ്ധതിക്ക് കീഴിലാണ് നിയമനം.
പ്രായപരിധി
20 വയസിനും, 25 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒബിസി, എസ്.സി, എസ്.ടി, ഭിന്നശേഷി തുടങ്ങിയ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. മലയാളം ഭാഷയില്‍ പ്രാവീണ്യം വേണം.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 250 രൂപ. മറ്റുള്ളവര്‍ 1050 രൂപയും അപേക്ഷ ഫീസായി ഓണ്‍ലൈന്‍ മുഖേന അടയ്ക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐഡിബി ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം PGDBF 2025-26 വിന്‍ഡോ തിരഞ്ഞെടുത്ത് ആവശ്യമായ രേഖകള്‍ നല്‍കി അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click