സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ ജോലിയവസരം; 40 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് കീഴില്‍ തിരുവനന്തപുരത്ത് ജോലി നേടാന്‍ അവസരം. തലസ്ഥാനത്തെ കോര്‍പ്പറേറ്റ് ഓഫീസിലേക്കാണ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റിലാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 5ന് മുന്‍പായി അപേക്ഷ നല്‍കണം
തസ്തിക & ഒഴിവ്
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് കീഴില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
25 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സില്‍ ബിടെക് അല്ലെങ്കില്‍ എംബിഎ.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, വിശദമായ ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, യോഗ്യത തെൡയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം തപാല്‍ മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി മാര്‍ച്ച് 5.
വിലാസം: മാനേജിങ് ഡയറക്ടര്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്, ഒന്നാം നില, ബി.എസ്.എന്‍.എല്‍. സെന്‍ട്രല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ബില്‍ഡിങ്, ഗവ. പ്രസ്, സ്റ്റാച്യൂ തിരുവനന്തപുരം -695001.
സംശയങ്ങള്‍ക്ക് 0471 2994660 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
2. ആശാവര്‍ക്കര്‍
കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ആശാ വര്‍ക്കര്‍മാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. 22,26 ഡിവിഷനുകളിലാണ് ഒഴിവുകള്‍. ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 8ന് നടക്കും.
യോഗ്യത: പത്താം ക്ലാസ് വിജയിച്ച, 25 വയസ് മുതല്‍ പ്രായമുള്ള വിവാഹിതരായിരിക്കണം. 22, 26 ഡിവിഷനുകളില്‍ സ്ഥിര താമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് ഡിവിഷനുകളെയും പരിഗണിക്കും.
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 8ന് രാവിലെ 10ന് മട്ടാഞ്ചേരി സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. അഭിമുഖ സമയത്ത് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും, സ്ഥിര താമസക്കാരിയാണെന്നതിനുള്ള ഡിവിഷന്‍ മെമ്പറുടെ സര്‍ട്ടിഫിക്കറ്റും, ആധാര്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നിവ കൈവശം വെയ്ക്കണം.