തൊഴിൽ വാർത്തകൾ അറിയാൻ Join Now

വേതനാടിസ്ഥാനത്തില്‍ ഡാറ്റ എൻട്രി ഓപ്പറേറ്റർ അവസരങ്ങൾ

Kerala job

വേതനാടിസ്ഥാനത്തില്‍ ഡാറ്റ എൻട്രി ഓപ്പറേറ്റർ അവസരങ്ങൾ



മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.

മലയാളം ടൈപ്പിങ് പ്രാവീണ്യം മുള്ളവർക്ക് അപേക്ഷിക്കാം

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡി.സി.എ എന്നിവയാണ് യോഗ്യത. ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അനിവാര്യം.

മലയാളം ടൈപ്പിങ് പ്രാവീണ്യം നിർബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി 28 ന് മുമ്പായി ആശുപത്രി ഓഫീസിൽ അപേക്ഷ സമര്‍പ്പിക്കണം.

 2. സൂപ്പർവൈസർ നിയമനം

ജില്ലാ കുടുംബശ്രീ മിഷൻ മുഖേന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് വേണ്ടി നടത്തുന്ന പാഠപുസ്തക വിതരണ പ്രവർത്തനം സുഗമമായി നടപ്പിലാക്കുന്നതിനായി ഷൊർണൂർ പുസ്തക ഡിപ്പോയിൽ സൂപ്പർവൈസറെ നിയമിക്കുന്നു.


ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബിരുദധാരികളും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള കുടുംബശ്രീ അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ താൽപര്യമുള്ളവർ വെള്ള പേപ്പറിൽ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത മുതലായവ തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ഷൊർണൂർ നഗരസഭ സിഡിഎസിൽ ഫെബ്രുവരി 25 നകം സമർപ്പിക്കണം

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain