തൊഴിൽ വാർത്തകൾ അറിയാൻ Join Now

കുടുംബശ്രീയിൽ കരാർ അടിസ്ഥാനത്തിലുള്ള അവസരങ്ങൾ

Job

കുടുംബശ്രീയിൽ കരാർ അടിസ്ഥാനത്തിലുള്ള അവസരങ്ങൾ



സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ- കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

തസ്തിക : സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്)

വേതനം : 20,000 രൂപ പ്രതിമാസ വേതനം.

ഒഴിവ് : 4 (ഇടുക്കി, കാസറഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഓരോ ഒഴിവുകൾ).

നിയമന രീതി :

കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2026 വരെയായിരിക്കും കരാർ കാലാവധി. പ്രവർത്തനമികവ് പരിശോധിച്ച് കരാർ ദീർഘിപ്പിക്കുന്നതാണ്).

വിദ്യാഭ്യാസ യോഗ്യത :

അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദം.

പ്രായപരിധി വിവരങ്ങൾ :

31/01/2025 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല (മേൽ വിവരിച്ച യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള, നിലവിൽ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന, 50 വയസ്സിൽ താഴെയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.)

പ്രവൃത്തിപരിചയം :

മുൻപരിചയം നിർബന്ധമല്ല. എന്നാൽ 2 വർഷം പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയിരിക്കണം അപേക്ഷകർ.

അപേക്ഷ സമർപ്പിക്കേണ്ട രീതി

അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.

നോട്ടിഫിക്കേഷൻ 

നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്പ്മെൻറ് (സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.

അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്

ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാനത്തെ തീയതി 2025 മാർച്ച് 4.

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain