ഈ യോഗ്യതകളുണ്ടോ? എങ്കിൽ ഉടനെ അപേക്ഷിച്ചാൽ സർക്കാർ ജോലി എളുപ്പം നേടാം
താൽക്കാലികമാണെങ്കിലും സർക്കാർ ജോലിക്കാരാകാം. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ വൊളന്റിയര്‍, കെയര്‍ ടേക്കര്‍, കൗണ്‍സലര്‍, പ്രമോട്ടർ തസ്തികകളിലെ ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം. തസ്തികകളും, യോഗ്യതകളും അറിയാം;
വൊളന്റിയര്‍
ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജൽ ജീവന്‍ മിഷന്‍ പദ്ധതിയിൽ വോളന്റിയര്‍ ഒഴിവ്. അഭിമുഖം ഫെബ്രുവരി 19നു 10 ന്. യോഗ്യത: ഐടിഐ/ഡിപ്ലോമ (സിവില്‍ എൻജിനീയറിങ്). 0483–2738566, 82811 12214.
കെയര്‍ ടേക്കര്‍
കാസർകോട് ചെമ്മനാട് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കെയര്‍ ടേക്കറുടെ താൽക്കാലിക നിയമനം. ഇന്റർവ്യൂ ഫെബ്രുവരി 20നു 10ന്. യോഗ്യത: പ്ലസ്ടു, ആര്‍സിഐ അംഗീകാരമുള്ള ഡിപ്ലോമ, ബിരുദം. ഇവരുടെ അഭാവത്തില്‍ പ്ലസ്ടു യോഗ്യതയുള്ള പരിചയസമ്പന്നരെ പരിഗണിക്കും. പ്രായം: 25-45. 0499–4237276.
കൗണ്‍സലര്‍
കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫിസില്‍ കൗണ്‍സിലര്‍മാരുടെ ഒഴിവിൽ കരാർ നിയമനം. ഫെബ്രുവരി 25നകം അപേക്ഷിക്കണം. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/സൈക്കോളജി/പൊതുജനാരോഗ്യം/കൗണ്‍സലിങ് ബിരുദം.
അല്ലെങ്കില്‍ കൗണ്‍സലിങ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമ. ഗവ./എന്‍ജിഒയില്‍ ഒരു വര്‍ഷ പരിചയം. 0474–2791597.
പ്രമോട്ടർ
ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം ക്ഷീരകർഷക ക്ഷേമനിധി ഓഫിസിൽ ക്ഷീരജാലകം പ്രമോട്ടറുടെ ഒഴിവ്. അഭിമുഖം ഫെബ്രുവരി 24 നു 5ന്. യോഗ്യത: ഹയർ സെക്കൻഡറി/ഡിപ്ലോമ, ക്ഷീരജാലകം സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാൻ അറിയണം. പ്രായം: 18-40. 0481–2303514. dairyqcoktm@gmail.com
നഴ്‌സ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാത്ത്‌ലാബ് സ്റ്റാഫ് നഴ്സിന്റെ ഒഴിവ്. കരാർ നിയമനം. അഭിമുഖം ഫെബ്രുവരി 24നു 10ന്. യോഗ്യത: ജിഎന്‍എം/ബിഎസ്‌സി നഴ്സിങ്, കാത്ത് ലാബ്/ഐസിസിയുവില്‍ ജോലിപരിചയം. പ്രായം: 18-40.
91253 3327.
ടെക്നിഷ്യന്‍
പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ഇസിജി ടെക്നിഷ്യന്‍/ ഡയാലിസിസ് ടെക്നിഷ്യന്‍ തസ്തികകളിൽ ഒഴിവ്. കരാര്‍ നിയമനം. പാരാ മെഡിക്കല്‍ കൗണ്‍സില്‍ റജിസ്ട്രേഷന്‍ നിർബന്ധം. ഫെബ്രുവരി 20 നകം അപേക്ഷിക്കണം. 0492–4224549