കേരളത്തില്‍ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സര്‍ക്കാര്‍ വനംവകുപ്പിന് കീഴില്‍ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. അനിമല്‍ കീപ്പര്‍ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികകളിലാണ് നിയമനം. ആകെ 16 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 7നുള്ളില്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കേരള വനം വന്യജീവി വകുപ്പിന് കീഴില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. അനിമല്‍ കീപ്പര്‍ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷന്‍ വര്‍ക്കര്‍ നിയമനങ്ങള്‍. ആകെ ഒഴിവുകള്‍ 16.
അനിമല്‍ കീപ്പര്‍ = 06 ഒഴിവുകള്‍.
സെക്യൂരിറ്റി സ്റ്റാഫ് = 05 ഒഴിവുകള്‍.
സാനിറ്റേഷന്‍ വര്‍ക്കര്‍ = 5 ഒഴിവുകള്‍.
പ്രായപരിധി
അനിമല്‍ കീപ്പര്‍ ട്രെയിനി = 28 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം ജനുവരി 1-2025 അടിസ്ഥാനമാക്കി കണക്കാക്കും.
സെക്യൂരിറ്റി സ്റ്റാഫ് = 55 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം ജനുവരി 1-2025 അടിസ്ഥാനമാക്കി കണക്കാക്കും.
സാനിറ്റേഷന്‍ വര്‍ക്കര്‍ = 45 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം ജനുവരി 1-2025 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം
അനിമല്‍ കീപ്പര്‍ = 12,000 രൂപ മുതല്‍ 15,000 രൂപ വരെ.
സെക്യൂരിറ്റി സ്റ്റാഫ് = 21,175 രൂപ പ്രതിമാസം.
സാനിറ്റേഷന്‍ വര്‍ക്കര്‍ = 18390 രൂപ പ്രതിമാസം.
യോഗ്യത
അനിമല്‍ കീപ്പര്‍
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. പുരുഷന്‍മാര്‍ക്ക് 163 സെ.മീ ഉയരവും, 81 സെ.മീ നെഞ്ചളവും വേണം. സ്ത്രീകള്‍ക്ക് 150 സെ.മീറ്റര്‍ ഉയരം മതി.
സെക്യൂരിറ്റി സ്റ്റാഫ്
പത്താം ക്ലാസ് വിജയിച്ചിരിക്കണം. ആംഡ് ഫോഴ്‌സുകളില്‍ 10 വര്‍ഷത്തെ സര്‍വീസ,്.
സാനിറ്റേഷന്‍ വര്‍ക്കര്‍
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ സാനിറ്റേഷന്‍ വര്‍ക്ക് ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ വനം വകുപ്പ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. വിശദമായ അപേക്ഷ ഫോം പൂരിപ്പിച്ച്
ഡയറക്ടര്‍
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്
പുത്തൂര്‍ പിഒ
കുരിശുമലക്ക് സമീപം
തൃശൂര്‍- 680014, കേരളം എന്ന വിലാസത്തിലോ അല്ലെങ്കില്‍
എന്ന മെയിലിലോ അയക്കുക. വിശദമായ വിജ്ഞാപനം ചുവടെ
Email:thrissurzoologicalpark@gmail.com
അപേക്ഷ: click
വിജ്ഞാപനം : click