തൊഴിൽ വാർത്തകൾ അറിയാൻ Join Now

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.

Kerala jobs
1 min read

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.


പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി/ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സും പാസായവർക്ക് അപേക്ഷിക്കാം.​
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്.

ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി 22 നകം ലഭിക്കണം.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

2) മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ സി.എസ്.എസ്.ടി ടെക്‌നീഷ്യൻ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി വിജയം, എൻ.ടി.സി ഇൻ ഇൻസ്ട്രുമെൻറ്‌ മെക്കാനിക്/മെഡിക്കൽ ഇലക്‌ട്രോണിക് ടെക്‌നോളജി അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്‌നോളജിയിലെ ഡിപ്ലോമ എന്നിവയാണ് യോഗ്യത.

അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10.30ന് നടക്കും. താത്പര്യമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം അരമണിക്കൂർ മുമ്പായി ഹാജരാവണം.

You may like these posts

Post a Comment