തൊഴിൽ വാർത്തകൾ അറിയാൻ Join Now

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ 66 ഒഴിവുകള്‍; മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം

Job

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ 66 ഒഴിവുകള്‍; മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം



കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. മറൈന്‍ വകുപ്പിലേക്കാണ് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക കരാര്‍ നിയമനങ്ങള്‍ നടക്കുന്നത്. ആകെ 66 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 11ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. 

തസ്തിക & ഒഴിവ്

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ടഗ് ഹാന്‍ഡിലര്‍, ജിപി ക്രൂ, ജിപി ക്രൂ എഞ്ചിന്‍, ജിപി ക്രൂ ഇലക്ട്രിക്കല്‍, ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍, മറൈന്‍ മോട്ടോര്‍ മെക്കാനിക്, ഫയര്‍ സൂപ്പര്‍വൈസര്‍, സീമാന്‍ ഗ്രേഡ് II, വിഞ്ച് ഓപ്പറേറ്റര്‍, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മറൈന്‍) റിക്രൂട്ട്‌മെന്റ്. ആകെ 66 ഒഴിവുകള്‍. 

ടഗ് ഹാന്‍ഡിലര്‍ = 2
ജിപി ക്രൂ = 46
ജിപി ക്രൂ എഞ്ചിന്‍ = 5 
ജിപി ക്രൂ ഇലക്ട്രിക്കല്‍ = 2 
ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ = 1 
മറൈന്‍ മോട്ടോര്‍ മെക്കാനിക്  = 4
ഫയര്‍ സൂപ്പര്‍വൈസര്‍ = 3
സീമാന്‍ ഗ്രേഡ് 11 = 1
വിഞ്ച് ഓപ്പറേറ്റര്‍ = 1
ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മറൈന്‍)= 1

പ്രായപരിധി

ടഗ് ഹാന്‍ഡിലര്‍ = 58 വയസ് വരെ.
 
ജിപി ക്രൂ = 45 വയസ് വരെ. 

ജിപി ക്രൂ എഞ്ചിന്‍ = 45 വയസ് വരെ. 

ജിപി ക്രൂ ഇലക്ട്രിക്കല്‍ = 45 വയസ് വരെ. 

ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ = 40 വയസ് വരെ. 

മറൈന്‍ മോട്ടോര്‍ മെക്കാനിക്  = 40 വയസ് വരെ. 

ഫയര്‍ സൂപ്പര്‍വൈസര്‍ = 40 വയസ് വരെ. 

സീമാന്‍ ഗ്രേഡ് 11 = 60 വയസ് വരെ. 

വിഞ്ച് ഓപ്പറേറ്റര്‍ = 60 വയസ് വരെ. 

ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മറൈന്‍)= 60 വയസ് വരെ. 


ശമ്പളം

ടഗ് ഹാന്‍ഡിലര്‍ = 50,000
ജിപി ക്രൂ = 23,400
ജിപി ക്രൂ എഞ്ചിന്‍ = 23,400
ജിപി ക്രൂ ഇലക്ട്രിക്കല്‍ = 28,200
ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ = 28,800 
മറൈന്‍ മോട്ടോര്‍ മെക്കാനിക്  = 23,400
ഫയര്‍ സൂപ്പര്‍വൈസര്‍ = 40,000
സീമാന്‍ ഗ്രേഡ് 11 = 30,000
വിഞ്ച് ഓപ്പറേറ്റര്‍ = 27,500
ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മറൈന്‍)= 30,000

യോഗ്യത

ടഗ് ഹാന്‍ഡിലര്‍ 

ഇന്‍ലാന്റ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്. STCW സര്‍ട്ടിഫിക്കറ്റ്. 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

ജിപി ക്രൂ 

പത്താം ക്ലാസ് വിജയം. നീന്തല്‍ ടെസ്റ്റ് വിജയിക്കണം. പ്രീ-സീ ട്രെയിനിങ്, STCW കോഴ്‌സ്. സീമാന്‍ തസ്തികയില്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. 

ജിപി ക്രൂ എഞ്ചിന്‍

പത്താം ക്ലാസ് വിജയം. STCW നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള എഞ്ചിന്‍ റൂം വാച്ച് കീപ്പിങ് സര്‍ട്ടിഫിക്കറ്റ്. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.  

ജിപി ക്രൂ ഇലക്ട്രിക്കല്‍ 

പത്താം ക്ലാസ് വിജയം. ഐടി ഐ (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്), STCW കോഴ്‌സ്. ഇലക്ട്രീഷ്യന്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ 

മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് ഡിപ്ലോമ. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

മറൈന്‍ മോട്ടോര്‍ മെക്കാനിക്  

പത്താം ക്ലാസ് വിജയം. ഐടി ഐ (മോട്ടോര്‍ മെക്കാനിക്). 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഫയര്‍ സൂപ്പര്‍വൈസര്‍ 

ഡിഗ്രി, നാഗ്പൂര്‍ നാഷണല്‍ ഫയര്‍ സര്‍വീസ് കോളജില്‍ നിന്നുള്ള സബ് ഓഫീസര്‍ കോഴ്‌സ്. നീന്തല്‍ ടെസ്റ്റ് വിജയം. 1 വര്‍ഷത്തെ പ്രവൃത്തിപരിചയം. 

സീമാന്‍ ഗ്രേഡ് II

പത്താം ക്ലാസ് പാസ്. സെറാങ്/ സെക്കന്റ് ക്ലാസ് മാസ്റ്റര്‍/ ഫസ്റ്റ് ക്ലാസ് സര്‍ട്ടിഫിക്കറ്റ്. STCW കോഴ്‌സ്. 2 വര്‍ഷത്തെ സെറാങ് ആയി. 


വിഞ്ച് ഓപ്പറേറ്റര്‍ 

പത്താം ക്ലാസ് വിജയം. STCW കോഴ്‌സ്. സെറാങ് സര്‍ട്ടിഫിക്കറ്റ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ജൂനിയര്‍ സൂപ്പര്‍വൈസര്‍ (മറൈന്‍)

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ, സ്വിപ്പിങ് ടെസ്റ്റ് പാസ്. 

അപേക്ഷ 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 11ന് മുന്‍പായി അപേക്ഷ നല്‍കുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: click 

വിജ്ഞാപനം:  click 



Post a Comment

© keraladailyjob. All rights reserved. Developed by Jago Desain