കേരള സര്‍ക്കാര്‍ അഡാകില്‍ ഏഴാം ക്ലാസുകര്‍ക്ക് ജോലി; 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ (അഡാക്) ല്‍ ജോലിയവസരം. ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ഫെബ്രുവരി 28ന് മുന്‍പായി അപേക്ഷയെത്തണം.
സ്ഥലം
അഡാകിന് കീഴിലുള്ള തൃശൂര്‍ പൊയ്യ ഫാമിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്.
യോഗ്യത
ഏഴാം ക്ലാസ് പാസിയിരിക്കണം.
വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം, നീന്തല്‍ , വഞ്ചി തുഴയല്‍ എന്നിവ അറിയുന്നവരായിരിക്കണം.
പ്രായപരിധി
45 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.
പ്രായോഗിക പരീക്ഷയുടെയും, കൂടിക്കാഴ്ച്ചയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ
താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 28ന് വൈകീട്ട് 4ന് മുന്‍പായി ഓഫീസില്‍ നേരിട്ട് എത്തിക്കണം.
2. സൂപ്പര്‍വൈസര്‍ നിയമനം
ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് വേണ്ടി നടത്തുന്ന പാഠപുസ്തക വിതരണ പ്രവര്‍ത്തനം സുഗമമായി നടപ്പിലാക്കുന്നതിനായി ഷൊര്‍ണൂര്‍ പുസ്തക ഡിപ്പോയില്‍ സൂപ്പര്‍വൈസറെ നിയമിക്കുന്നു.
ദിവസവേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക.
യോഗ്യത: ബിരുദധാരികളും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള കുടുംബശ്രീ അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത മുതലായവ തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം ഷൊര്‍ണൂര്‍ നഗരസഭ സിഡിഎസില്‍ ഫെബ്രുവരി 25 നകം സമര്‍പ്പിക്കണം