തൊഴിൽ വാർത്തകൾ അറിയാൻ Join Now

ആരോഗ്യകേരളത്തിൽ നഴ്സ്, ടെക്നിഷ്യൻ, അക്കൗണ്ടന്റ് ഉൾപ്പെടെ അവസരം; ഒാൺലൈനായി അപേക്ഷിക്കാം

Government-jobs,kerala thozhil vaartha, all kerala jobs


കരാർ നിയമനം

ആലപ്പുഴ: 24 ഒഴിവ്

ആലപ്പുഴ നാഷനൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിലായി 24 ഒഴിവ്. കരാർ നിയമനം. ജനുവരി 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

∙ആർബിഎസ്കെ നഴ്സ്/ജെപിഎച്ച്എൻ: എഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ് കൗൺസിൽ റജിസ്ട്രേഷൻ; 17,000.

∙പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്: ജിഎൻഎം/ബിഎസ്‍സി നഴ്സ്, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, ബിസിസിപിഎൻ കോഴ്സ്, ഒരു വർഷ പരിചയം; 20,500.

∙ഫിസിയോതെറപ്പിസ്റ്റ്: ബിപിടി, 2 വർഷ പരിചയം; 24,000.

∙ഒാഡിയോളജിസ്റ്റ്: ബിഎഎസ്എൽപി, ആർസിഐ റജിസ്ട്രേഷൻ, 3 വർഷ പരിചയം; 30,000.

∙ഒടി ടെക്നിഷ്യൻ: പ്ലസ് ടു, ഡിപ്ലോമ ഇൻ ഒടി ടെക്നോളജി, ഒരു വർഷ പരിചയം; 17,000.

∙ഡിഇഒ കം അക്കൗണ്ടന്റ്: ബികോം, പിജിഡിസിഎ, 2 വർഷ പരിചയം; 21,750.

∙ന്യൂട്രിഷ്യനിസ്റ്റ്: എംഎസ്‌സി ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ/ എംഎസ്‌സി ക്ലിനിക്കൽ ന്യൂട്രിഷ്യൻ/ എംഎസ്‌സി ന്യൂട്രിഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്, 2 വർഷ പരിചയം. അല്ലെങ്കിൽ ബിഎസ്‌സി ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, 2 വർഷ പരിചയം; 21,750.

∙മിഡ് ലെവൽ സർവീസ് പ്രൊവൈഡർ: ബിഎസ്‌സി നഴ്സിങ്/ ജിഎൻഎം, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ, ഒരു വർഷ പരിചയം; 20,500.

എറണാകുളം

എറണാകുളം നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്സ് അവസരം. കരാർ/ ദിവസ വേതന നിയമനം. ജനുവരി 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙യോഗ്യത: ജിഎൻഎം/ബിഎസ്‌സി നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ. ∙പ്രായപരിധി: 40. ∙ശമ്പളം: 20,500.

തൃശൂർ

തൃശൂർ നാഷനൽ ഹെൽത്ത് മിഷനിൽ ട്യൂബർകുലോസിസ് ഹെൽത്ത് വിസിറ്ററുടെ. കരാർ നിയമനം. ജനുവരി 3 വരെ അപേക്ഷിക്കാം.

∙യോഗ്യത: സയൻസ് ബിരുദം അല്ലെങ്കിൽ പ്ലസ് ടു സയൻസ്, സമാന മേഖലയിൽ ജോലി പരിചയം/ഹെൽത്ത് എജ്യുക്കേഷൻ/കൗൺസലിങ്ങിൽ ഹയർ കോഴ്സ് അല്ലെങ്കിൽ ട്യൂബർകുലോസിസ് ഹെൽത്ത് വിസിറ്റേഴ്സ് കോഴ്സ്; കംപ്യൂട്ടർ ഒാപറേഷൻ കോഴ്സ് സർട്ടിഫിക്കറ്റ്. ∙പ്രായപരിധി: 40. ∙ശമ്പളം: 17,000.

www.arogyakeralam.gov.in 


Post a Comment

© Job24s. All rights reserved. Developed by Jago Desain