പാലക്കാട് ബ്ലോക്കിലെ പറളി, മങ്കര, പിരായിരി, കോങ്ങാട് എന്നീ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
അപേക്ഷകളും, അനുബന്ധരേഖകളും നവംബർ 29 നകം ബന്ധപ്പെട്ട കൃഷിഭവനുകളിലോ, കൽമണ്ഡപത്തുള്ള കൃഷി അസിസ്റ്റന്റ് ഡയറ ക്ടറുടെ ഓഫീസിലോ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുകളിലോ, കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ ഓഫീസിലോ ലഭിക്കും.
2) കോഴിക്കോട് : വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ഒഴിവുണ്ട്.
ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്,
വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ എത്തണം.
3) തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നു.
40 വയസ്സിന് താഴെയുള്ള ബി.എച്ച്.എം.എസ്., ടി.സി.എം.സി. രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ലിങ്കിലൂടെ ഡിസംബര്‍ 7 ന് വൈകീട്ട് 5 നകം രജിസ്റ്റര്‍ ചെയ്യണം.
ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ തുടര്‍ന്ന് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഓണ്‍ലൈന്‍ പരീക്ഷയുടെ ലിങ്ക്, സമയം, തീയതിയും മറ്റു വിവരങ്ങളും രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുക
Opportunities in Krishi Bhavan and other government institutions
You can apply for internship at Krishi Bhavans in Palakkad block at Parali, Mankara, Pirayiri and Kongad
Applications and supporting documents should be submitted to the concerned Krishi Bhavans or to the office of the Assistant Director of Agriculture at Kalmandapam by November 29.
For more information, please contact Krishi Bhavans or the office of the Assistant Director of Agriculture.
2) Kozhikode: There is a vacancy for the post of Assistant Professor on a contractual basis in the Department of Civil Engineering at Vadakara College of Engineering.
Candidates with a first class master's degree should reach the college office at 10 am on December 3 along with original certificates proving age,
educational qualifications and work experience.
3) An online examination is being conducted to prepare a priority list for appointment to the post of Medical Officer on daily wage basis in government homeopathy institutions in Thrissur district.
Candidates below the age of 40 years with B.H.M.S., T.C.M.C. registration eligibility can apply.
Candidates should register through the online link by 5 pm on December 7.
Those who qualify in the online examination will be included in the rank list based on the subsequent interview. The link, time, date and other information of the online examination will be communicated to the registered e-mail address.
ലേറ്റസ്റ്റ് തൊഴിൽ വാർത്തകൾ അറിയാൻ
(https://whatsapp.com/channel/0029VaiggkpJf05aUyZPdE1o join ചെയ്യുക