ഡെപ്യൂട്ടേഷന്‍ നിയമനം
കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ഒരു ഒഴിവില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയില്‍ 35,60075,400 ശമ്പള സ്‌കെയിലില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഡിസംബര്‍ 18 വരെ അപേക്ഷിക്കാം.
Job | Application |
---|---|
എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സ്‌കാനര്‍; 274 ഒഴിവുകള്‍; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം | Apply now |
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ്; പി.എസ്.സി മുഖേന നിയമനം; ജനുവരി 1ന് മുന്‍പായി അപേക്ഷിക്കണം | Apply now |
1785 അപ്രന്റിസ് അവസരവുമായി റെയിൽവേ വിളിക്കുന്നു; പത്താംക്ലാസ്, ഐടിഐ യോഗ്യതക്കാർക്ക് അപേക്ഷിക്കാം | Apply now |
കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Follow |
ഓഫീസ് മേലധികാരി മുഖേന സമര്‍പ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04712743783.
ലാബ് അസിസ്റ്റന്റ്
പാലക്കാട് : മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അക്വാട്ടിക്ക് അനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റ്‌നെ നിയമിക്കുന്നു.730 രൂപ ദിവസ വേതനാ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം
യോഗ്യത: മൈക്രോബയോളജി, ബയോടെക്‌നോളജി, ഫിഷറീസ് സയന്‍സ് (ബി.എഫ്.എസ്.സി) എന്നിവയില്‍ ബിരുദവും സമാന മേഖലയില്‍ പ്രവൃത്തി പരിചയവും വേണം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസില്‍ കൂടികാഴ്ചയില്‍ ഹാജരാവണം.
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍
കോട്ടയം ജില്ലയില്‍ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ (അഗ്രി/ ലൈവ് സ്‌റ്റോക്ക്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗം, കുടുംബാഗം, ഓക്‌സിലറി അംഗങ്ങളില്‍പ്പെട്ടവരായിരിക്കണം.
35 വയസാണ് പ്രായപരിധി. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, പ്രായം, ഫോട്ടോ അടങ്ങിയ മേല്‍വിലാസ രേഖ, പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സിഡിഎസ് സാക്ഷ്യപത്രം, അപേക്ഷ ഫീസ് ഇനത്തില്‍ ജില്ല മിഷന്‍ കോഓര്‍ഡിനേറ്റര്‍ കോട്ടയത്തിന്റെ പേരില്‍ മാറാവുന്ന 200/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോര്‍മാറ്റിലുളള അപേക്ഷകള്‍ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍, ജില്ല പഞ്ചായത്ത് ഭവന്‍, കോട്ടയം02 എന്ന വിലാസത്തില്‍ അയക്കണം. ഡിസംബര്‍ 20 വൈകിട്ട് അഞ്ചുമണി വരെയാണ് സമയം. അപേക്ഷ ഫോമും, വിശദാംശങ്ങളും www.kudumbashree.org ലഭ്യമാണ്. ഫോണ്‍: 04812302049