പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ കിയയിൽ അവസരങ്ങൾ
ലോകത്ത് തന്നെ പ്രമുഖ വാഹന നിർമ്മാതാക്കളായ കിയ അവരുടെ കേരളത്തിലെ ഷോറൂമുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.വിവിധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
1) സെയിൽസ് കൺസൾട്ടന്റ്.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 32 വയസ്സ്. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. ആകർഷകമായ ശമ്പളം ലഭിക്കും. കോട്ടയം എറണാകുളം ആലപ്പുഴ ഇടുക്കി എന്നിവിടങ്ങളിലേക്കാണ് അവസരം.
2) കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്.
ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള പ്രായപരിധി 30 വയസ്സിൽ താഴെയുള്ളവർക്ക് അവസരം.എക്സ്പീരിയൻസ് ആവശ്യമില്ല പുരുഷന്മാർക്ക് അപേക്ഷിക്കാം. ജോബ് ലൊക്കേഷൻ കോട്ടയം, ആലപ്പുഴ,കായംകുളം.
3) ജനറൽ ടെക്നീഷ്യൻ.
ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരം.പ്രായപരിധി 35 വയസ്സിൽ താഴെയായിരിക്കണം. കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടാവണം.ജോബ് ലൊക്കേഷൻ കോട്ടയം ആലപ്പുഴ കായംകുളം.
4) വാറണ്ടി അസിസ്റ്റന്റ്.
പ്രായപരിധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഐടിഐ കഴിഞ്ഞവർക്കാണ് അവസരം. ജോബ് ലൊക്കേഷൻ കോട്ടയം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംമ്പർ 27 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.ഈ തൊഴിൽ മേള വഴിയാണ് അവസരം.
ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്