ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ പാലക്കാട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 28ന് രാവിലെ 11 ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കും.
എസ്.എസ്.എല്‍സി.യും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങും (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്സ്) ആണ് നിര്‍ദ്ദിഷ്ട യോഗ്യത.
പ്രായപരിധി 18 മുതല്‍ 36 വരെ.
ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ജില്ലാ ആയൂര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.
2) കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഡിസംബര്‍ 21ന് ''പ്രയുക്തി 2024'' തൊഴില്‍ മേള തളിപ്പറമ്പ് മുത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിക്കുന്നു.
രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ മേള ഉദ്ഘാടനം ചെയ്യും.
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ അധ്യക്ഷനാവും. എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകള്‍ എന്നിവയിലായി 300 ലധികം ഒഴിവുകളുമായി ഇരുപതോളം തൊഴില്‍ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും.
എസ് എസ് എല്‍ സി മുതല്‍ വിവിധ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ സഹിതം പങ്കെടുക്കാം.