വാച്ച്മാൻ
കണ്ണൂർ ആർടിഒയുടെ കീഴിലെ തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാൻമാരുടെ ഒഴിവിൽ നിയമനം. വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. പ്രായപരിധി: 50. കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ റജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സഹിതമുള്ള അപേക്ഷ ഡിസംബർ 21 നകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ ലഭിക്കണം.
Job | Application |
---|---|
യുവജന കമ്മീഷൻ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് ഒഴിവിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം | Apply now |
കേരള പിഎസ്‌സി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ വിജ്ഞാപനം 2024 | Apply now |
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Follow |
ഫെലോ
തൃശൂർ പീച്ചി കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് ഫെലോ ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഡിസംബർ 23 ന്. യോഗ്യത: എംഎസ്‌സി ബയോടെക്നോളജി/ ബോട്ടണി. പ്രായം (1.1.24 ന്): 36 വയസ്സ്. ഫെലോഷിപ്: 37,000-42,000. www.kfri.res.in
ഫിറ്റര്‍
മലപ്പുറം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫിറ്റര്‍ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഡിസംബര്‍ 21നു 10.30ന്. ഗവ. അംഗീകൃത ഐടിഐ ഫിറ്റര്‍ ട്രേഡ് ജയം, ഒരു വര്‍ഷ പരിചയം. പ്രായപരിധി: 45. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍കാർഡ് സഹിതം ഹാജരാവുക.
മേട്രൺ കം റസിഡന്റ് ട്യൂട്ടർ
കണ്ണൂർ കതിരൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്. കരാർ നിയമനം. യോഗ്യത: ബിരുദം, ബിഎഡ്. ഡിസംബർ 20 ന് 2നു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി ഹാജരാവുക. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. 0497–2700596.
സിവിൽ എൻജിനീയർ
ലൈഫ് മിഷനിൽ സിവിൽ എൻജിനീയർ ഒഴിവിൽ കരാർ നിയമനം. ശമ്പളം: 60,000. തദ്ദേശ സ്വയംഭരണ വകുപ്പ്/മറ്റ് വകുപ്പുകളിൽ നിന്നോ സൂപ്രണ്ടിങ് എൻജിനീയർ പദവിയിൽ കുറയാതെ വിരമിച്ചവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ ഡിസംബർ 20 നകം ഇ–മെയിൽ (lifemissionkerala@gmail.com) ചെയ്യുക.