തൊഴിൽ വാർത്തകൾ അറിയാൻ Join Now

ജലനിധിയിൽ ദിവസവേതന അടിസ്ഥാനത്തിൽ അവസരങ്ങൾ

Kerala jobs, all kerala 10 jobs

ജലനിധിയിൽ ദിവസവേതന അടിസ്ഥാനത്തിൽ അവസരങ്ങൾ


മലപ്പുറം: ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ ടെക്നിക്കല്‍ മാനേജര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.പരമാവധി ഷെയർ ചെയ്യുക 

ബി.ടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിങ്, നിര്‍വഹണം എന്നിവയില്‍ 8 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തനപരിചയമുള്ളവരുമാകണം.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 30ന് രാവിലെ 11ന് മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ എത്തണം.

2)കോട്ടയം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്.

ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേയ്ക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

ശമ്പളം: 12,000 രൂപ.

പ്രായപരിധി: 25-45

യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ സെക്യൂരിറ്റി സ്റ്റാഫായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 31നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain