എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി; ഏത് യോഗ്യതയുള്ളവര്‍ക്കും അവസരം; വേറെയുമുണ്ട് ഒഴിവുകള്‍
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍, സീനിയര്‍ അസോസിയേറ്റ് ബ്രാഞ്ച് ഓപ്പറേഷന്‍സ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സ്, ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍സ്, സര്‍വീസ് അഡ്വൈസേര്‍സ്, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ് തസ്തികകളില്‍ ഡിസംബര്‍ 13 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. പ്ലസ്ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ ആണ് യോഗ്യത. പ്രായപരിധി 36 വയസ്സ്. പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 04712992609, 8921916220.
ഹോമിയോപ്പതി മെഡിക്കല്‍ കോളജ്
കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോര്‍മയില്‍ അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അല്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രിയാണ് യോഗ്യത. അംഗീകൃത ഹോമിയോ ആശുപത്രിയില്‍ ഹൗസ് ഫിസിഷ്യനായി ഒരു വര്‍ഷത്തെ പരിചയം അഭികാമ്യം. അപേക്ഷകര്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനം നേടിയവരും 55200115300 (മെഡിക്കല്‍ ഓഫീസര്‍) ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍ ആന്‍ഡ് കണ്‍ട്രോളിങ് ഓഫീസര്‍, ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം – 695 009 വിലാസത്തില്‍ ഡിസംബര്‍ 15 നകം ലഭിക്കണം.
കേരള സര്‍ക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി കേരളയിലേക്ക് അറബിക് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒഴിവുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിങ് കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സമയ അധ്യാപകരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വകുപ്പ് മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം ഡിസംബര്‍ 26 ന് മുന്‍പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം – 12 വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍: www.scert.kerala.gov.in.