പാമ്പാടുംപാറ പഞ്ചായത്ത് പരിധിയിലെ കല്ലാര്‍ (തേര്‍ഡ് ക്യാമ്പ്) ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം നടക്കുന്നു. ആശുപത്രി മാനേജിങ് കമ്മിറ്റി മുഖേന ദിവസ വേതനാടിസ്ഥാനത്തിലാണ് ജോലി. താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 16ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
അപേക്ഷകര്‍ പാമ്പാടുംപാറ പഞ്ചായത്തിലോ അതിര്‍ത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളിലോ സ്ഥിര താമസം ഉള്ളവരായിരിക്കണം.
Job | Application |
---|---|
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി; ഏത് യോഗ്യതയുള്ളവര്‍ക്കും അവസരം; വേറെയുമുണ്ട് ഒഴിവുകള്‍ | Apply now |
മിൽമയിൽ ഇന്റർവ്യൂ വഴി ജോലി നേടാം | Apply now |
പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് കേരളത്തില്‍ ജോലി; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അവസരം | Apply now |
🪀 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക | Follow |
ശമ്പളം
ദിവസ വേതനാടിസ്ഥാത്തില്‍ കരാര്‍ നിയമനമാണ് നടക്കുക. പ്രതിദിനം 600 രൂപ ലഭിക്കും.
ഇന്റര്‍വ്യൂ
ഡിസംബര്‍ 16ന് രാവിലെ 10.30ന് ആണ് ഇന്റര്‍വ്യൂ നടക്കുക. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസലും, പകര്‍പ്പുകളും സഹിതം അന്നേദിവസം രാവിലെ 9.30ന് എത്തണം. സംശയങ്ങള്‍ക്ക്: 04868 222185