കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (K-DISC) ഇപ്പോള്‍ മണ്ഡലം കോര്‍ഡിനേറ്റര്‍ പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 277 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി നവംബര്‍ 13.
തസ്തിക& ഒഴിവ്
കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ - മണ്ഡലം കോര്‍ഡിനേറ്റര്‍ പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്.
Constituency Coordinator 137 ഒഴിവും, Programme Support Assistant 140 ഒഴിവുമുണ്ട്.
ആകെ 277 ഒഴിവുകള്‍. എല്ലാ മണ്ഡലങ്ങളിലും നിയമനം നടക്കും.
Advt No No.CMD/KDISC/KKEMCC/001 /2024
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപ മുതല്‍ 30,000 രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
Constituency Coordinator
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ ബി.ടെക്/ എം.ബി.എ/ എം.എസ്.ഡബ്യൂ.
Programme Support Assistatn
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി (അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫുള്‍ ടൈം റെഗുലര്‍ കോഴ്‌സ് ആയിരിക്കണം)
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് https://cmd.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയരിക്കുന്ന വിജ്ഞാപനം വായിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
Coordinator Support Assistant Recruitment at K-DISC Vacancies in all districts Degree candidates can apply