ECHS പോളിക്ലിനിക്കുകളിൽ ക്ലാർക്ക്, ഡ്രൈവർ, അറ്റന്‍ഡന്റ് അവസരം; നവംബർ 25 വരെ അപേക്ഷിക്കാം
കരാർ നിയമനം
കണ്ണൂർ, കാഞ്ഞങ്ങാട്, ഇരിട്ടി, കൽപറ്റ, കോഴിക്കോട്, പെരിന്തൽമണ്ണ പോളിക്ലിനിക്കുകളിലാണ് അവസരം
കണ്ണൂർ സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കു കളിൽ 41 മെഡിക്കൽ, നോൺ മെഡിക്കൽ ഒഴിവ്. കണ്ണൂർ, കാഞ്ഞങ്ങാട്, ഇരിട്ടി, കൽപറ്റ, കോഴിക്കോട്, പെരിന്തൽമണ്ണ പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനം. നവംബർ 25 വരെ അപേക്ഷിക്കാം.
തസ്തികയും യോഗ്യതയും:
∙ഒഐസി പോളിക്ലിനിക്: ബിരുദം, റിട്ട. ആംഡ് ഫോഴ്സസ് ഓഫിസർ, 5വർഷ പരിചയം.
∙മെഡിക്കൽ സ്പെഷലിസ്റ്റ്: എംഡി (മെഡിസിൻ)/ഡിഎൻബി; 3 വർഷ പരിചയം.
∙ഗൈനക്കോളജിസ്റ്റ്: എംഡി/ഡിഎൻബി, 3 വർഷ പരിചയം.
∙മെഡിക്കൽ ഒാഫിസർ: എംബിബിഎസ്, ഇന്റേൺഷിപ്പിനു ശേഷം 3 വർഷ പരിചയം.
∙ഡെന്റൽ ഒാഫിസർ: ബിഡിഎസ്, ഇന്റേൺഷിപ്പിനു ശേഷം 3 വർഷ പരിചയം.
∙നഴ്സിങ് അസിസ്റ്റന്റ്: ജിഎൻഎം ഡിപ്ലോമ/ ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം.
∙ലാബോറട്ടറി അസിസ്റ്റന്റ്: ഡിഎംഎൽടി/ക്ലാസ് 1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം.
∙ലാബ് ടെക്നിഷ്യൻ: ബിഎസ്‌സി (എംഎൽടി)/ (ഡിഎംഎൽടി)/ ക്ലാസ് 1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്സസ്), 3 വർഷ പരിചയം.
∙ഫാർമസിസ്റ്റ്: ബിഫാം/ഡിഫാം, 3 വർഷ പരിചയം.
∙ഡെന്റൽ ഹൈജീനിസ്റ്റ്: ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ/ ക്ലാസ് 1 ഡിഎച്ച്/ ഡിഒആർഎ കോഴ്‌സ് (ആംഡ് ഫോഴ്സസ്), 5 വർഷ പരിചയം.
∙ക്ലാർക്ക്: ക്ലാസ് 1 ക്ലാർക്ക് (ആംഡ് ഫോഴ്സസ്)/ കംപ്യൂട്ടറിൽ പ്രവീണ്യമുള്ള ബിരുദ യോഗ്യതക്കാർ; 5വർഷ പരിചയം.
∙ഡ്രൈവർ: എട്ടാം ക്ലാസ്/ എംടി ഡ്രൈവർ (ആംഡ് ഫോഴ്സസ്), ഡ്രൈവിങ് ലൈസൻസ്, 5വർഷ പരിചയം.
∙ഫീമെയിൽ അറ്റന്‍ഡന്റ്, സഫായ്‌വാല: എഴുത്തും വായനയും അറിയണം, 5വർഷ പരിചയം.
∙ചൗക്കിദാർ: എട്ടാം ക്ലാസ്/ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്), 5വർഷ പരിചയം.
www.echs.gov.in