തൊഴിൽ വാർത്തകൾ അറിയാൻ Join Now

കുക്ക്, സെക്യൂരിറ്റി, കളക്ഷന്‍ ഏജന്റ്; വിവിധ സ്ഥാപനങ്ങളിലെ ജോലിയൊഴിവുകള്‍

കുക്ക്, സെക്യൂരിറ്റി, കളക്ഷന്‍ ഏജന്റ്; വിവിധ സ്ഥാപനങ്ങളിലെ ജോലിയൊഴിവുകള്‍

കുക്ക്, സെക്യൂരിറ്റി, കളക്ഷന്‍ ഏജന്റ്; വിവിധ സ്ഥാപനങ്ങളിലെ ജോലിയൊഴിവുകള്‍


സെക്യൂരിറ്റി നിയമനം

സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ എരുമേലി സൈറ്റില്‍ ശബരിമല തീര്‍ഥാടകരുടെ വാഹന പാര്‍ക്കിങ് സൗകര്യം ലഭ്യമാക്കാന്‍ സെക്യൂരിറ്റി, കളക്ഷന്‍ ഏജന്റ് എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 

യോഗ്യത: പത്താംക്ലാസ് ബിരുദം. 

താല്‍പര്യമുള്ളവര്‍ക്ക്  നവംബര്‍ 11ന് ഉച്ചകഴിഞ്ഞ് 2.30ന് ബോര്‍ഡിന്റെ കോട്ടയം ഡിവിഷണല്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം..  വിശദവിവരത്തിന് ഫോണ്‍: 04812570410. 

താത്കാലിക നിയമനം 

ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ അറ്റന്‍ഡര്‍/മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജനനി, സീതാലയം, ആയുഷ്മാന്‍ ഭവഃ എന്നീ പദ്ധതികളില്‍ മൂന്ന് ഒഴിവാണ് ഉള്ളത്.

എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. 

കൂടാതെ എ ക്ലാസ്സ് ഹോമിയോ പ്രാക്ടീഷ്യണറുടെ കീഴില്‍ 3 വര്‍ഷം ജോലിചെയ്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

 പ്രായപരിധി 45 വയസ്സിന് താഴെ. 

പ്രതിമാസം 18,390 രൂപ ലഭിക്കും. താത്പര്യമുള്ളവര്‍ ഇമെയില്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഫോട്ടോ പതിച്ച ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം എന്ന ഐഡിയിലോ നേരിട്ടോ അയക്കുക. ഇന്റര്‍വ്യൂ തിയ്യതി പിന്നീട് അറിയിക്കും.

കുക്ക് 

സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ ഹോസ്റ്റലില്‍ കുക്കിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ഹോസ്റ്റലില്‍ താമസിച്ച് ജോലിചെയ്യാന്‍ താല്‍പര്യമുള്ള വനിതകള്‍ക്ക് നവംബര്‍ 11ന് രാവിലെ 10.30ന് ബോര്‍ഡിന്റെ കോട്ടയം ഡിവിഷണല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിന് ഫോണ്‍: 04812961775. 

Cook Security and Collection Agent Vacancies in various organizations

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain