കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴില്‍ കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന സബ്‌സിഡറി കമ്പനിയായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് (UCSL) ന് കീഴില്‍ ട്രേഡ് അപ്രന്റീസ് നിയമനം നടക്കുന്നു. ഐ.ടി.ഐ ട്രഡ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം. ഒരു വര്‍ഷത്തേക്കാണ് നിയമനം. കൂടുതലറിയാം
ഒഴിവുകള്‍
ഡീസല്‍ മെക്കാനിക്/ ബെഞ്ച് ഫിറ്റേഴ്‌സ്/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്‌സ് = 05, ഇലക്ട്രീഷ്യന്‍ = 5, വെല്‍ഡേഴ്‌സ് = 02, പ്ലംബേഴ്‌സ് = 02 എന്നിങ്ങനെ ആകെ 14 ഒഴിവുകളാണുള്ളത്.
യോഗ്യത
പത്താം ക്ലാസ് വിജയം
ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
സ്റ്റൈപ്പന്‍ഡ്
80,000 രൂപയും ഭക്ഷണ അലവന്‍സും ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 4 വരെ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ/ വിജ്ഞാപനം: click
New Recruitment under Cochin Shipyard Opportunity for 10th Class ITI Qualified"