കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റി; ശ്രീചിത്രയിൽ മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്… അവസരങ്ങൾ നിരവധി, ഇന്നുതന്നെ അപേക്ഷിക്കാം
∙താൽക്കാലിക നിയമനം
ജോലി തേടുന്നവർക്ക് കൈനിറയെ അവസരം. കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ മെഡിക്കൽ സയൻസസ്, സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവുകൾ. താൽക്കാലിക നിയമനമാണ്.
കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്
കോട്ടയത്തെ കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ഡീൻ, പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, ഡെമോൺസ്ട്രേറ്റർ, സ്റ്റോർകീപ്പർ തസ്തികകളിലായി 11 ഒഴിവ്. കരാർ നിയമനം. നവംബർ 16 വരെ അപേക്ഷിക്കാം.
സ്ക്രിപ്റ്റ് റൈറ്റിങ് ആൻഡ് ഡയറക്‌ഷൻ, ഒാഡിയോഗ്രഫി, സിനിമറ്റോഗ്രഫി, അനിമേഷൻ ആൻഡ് വിഎഫ്എക്സ് വിഭാഗങ്ങളിലാണ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, ഡെമോൺസ്ട്രേറ്റർ ഒഴിവുകൾ. www.krnnivsa.com
ശ്രീചിത്ര
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 5 ഒഴിവ്. താൽക്കാലിക നിയമനം. നവംബർ 11 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙തസ്തികകൾ: സയന്റിസ്റ്റ്- ബി (മെഡിക്കൽ), പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്, റിസർച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ്, ജൂനിയർ റിസർച് ഫെലോ, സയന്റിസ്റ്റ്- ബി (നോൺ മെഡിക്കൽ), മൾട്ടി ടാസ്ക്കിങ് സ്റ്റാഫ്. www.sctimst.ac.in
CTCRI
തിരുവനന്തപുരത്തെ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ എസ്‌ടി വിഭാഗക്കാർക്ക് സ്കിൽ ഡവലപ്മെന്റ് ട്രെയിനിങ്ങിന് അവസരം. 3 ഒഴിവ്. 6 മാസമാണു പരിശീലനം. ഇന്റർവ്യൂ നവംബർ 20 ന്.