കേരള പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിന് കീഴില്‍ വിവിധ ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം
കേരളത്തിലെ വിവിധ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ്) ബോര്‍ഡിന് കീഴില്‍ നിയമനം നടക്കുന്നു. ആകെ 43 തസ്തികകളാണുള്ളത്. പത്താം ക്ലാസ് മുതല്‍, വിവിധ എഞ്ചിനീയറിങ് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്. നവംബര്‍ 30 വരെയാണ് അവസരം.
കമ്പനികള്‍
കെല്‍ട്രോണ്‍, KMML, KINFRA, KEL, സില്‍ക്ക്, കെ.എസ്.എഫ്.ഇ, K-BIP, മലബാര്‍ സിമന്റ്‌സ്, എന്‍.സി.എം.ആര്‍.ഐ, കെ.എസ്.ഐ.എന്‍.സി, വിവിഡ്, സില്‍ക്ക്, ടി.സി.എല്‍, ട്രാക്കോ കേബിള്‍സ്, കെല്‍-ഇം.എം.എല്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്.
തസ്തിക
ജനറല്‍ മാനേജര്‍, കമ്പനി സെക്രട്ടറി, മാനേജര്‍, ടെക്‌നിക്കല്‍ ഓഫീസര്‍, എക്‌സിക്യൂട്ടീവ്, മെഡിക്കല്‍ ഓഫീസര്‍, ഓഫീസ് അറ്റന്‍ഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്
പുറമെ വിവിഡ്, സില്‍ക്ക്, ടിസിഎല്‍, ട്രാക്കോ കേബിള്‍സ്, കെല്‍-ഇ.എം.എല്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ തസ്തികകളും ഉള്‍പ്പെടുന്നു.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ ആന്റ് റിക്രൂട്ട്‌മെന്റ്) ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. നവംബര്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം.
വെബ്‌സൈറ്റ്: Click
vacancies under Karala Public Enterprises Board apply before nov 30