തൊഴിൽ വാർത്തകൾ അറിയാൻ Join Now

നഗരസഭയിൽ ഫീൽഡ് സ്റ്റാഫ്, സംസ്ഥാന ഭവനനിർമാണ ബോർഡിൽ കുക്ക്, സെക്യൂരിറ്റി... ഒട്ടേറെ അവസരങ്ങൾ, യോഗ്യതകളറിയണ്ടേ?

Kerala jobs


കുക്ക്, സെക്യൂരിറ്റി, റേഡിയോഗ്രഫര്‍ ട്രെയിനി, ഫീൽഡ് സ്റ്റാഫ്, അധ്യാപകർ ഉൾപ്പെടെ നിരവധി ഒഴിവുകളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക

കുക്ക്

കോട്ടയം സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ ഹോസ്റ്റലിൽ കുക്ക് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബർ 11നു 10.30ന് കോട്ടയം ഡിവിഷനൽ ഓഫിസിൽ. ഹോസ്റ്റലിൽ താമസിച്ച് ജോലിചെയ്യാൻ താൽപര്യമുള്ള വനിതകൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 0481–2961775

സെക്യൂരിറ്റി

കോട്ടയം സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ എരുമേലി സൈറ്റിൽ സെക്യൂരിറ്റി, കളക്ഷൻ ഏജന്റ് ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: പത്താംക്ലാസ്/ബിരുദം. അഭിമുഖം നവംബർ 11നു 2.30ന് ബോർഡിന്റെ കോട്ടയം ഡിവിഷനൽ ഓഫിസിൽ. 0481–2570410.

റേഡിയോഗ്രഫര്‍ ട്രെയിനി

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ റെഡിയോഗ്രാഫര്‍ ട്രെയിനിയുടെ 5 ഒഴിവ്. ഒരു വര്‍ഷ നിയമനം. യോഗ്യത: ഡിആര്‍ടി/ഡിആര്‍ആര്‍ടി (ഡിഎംഇ അംഗീകരിച്ചത്). പ്രായപരിധി: 18-35.

സ്‌റ്റൈപെന്‍ഡ്: 5000. അഭിമുഖം നവംബര്‍ 7നു 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസില്‍.

ഫീൽഡ് സ്റ്റാഫ്

പിറവം നഗരസഭയിൽ ഫീൽഡ് സ്റ്റാഫ് ഒഴിവ്. പത്താംക്ലാസ്, പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. നവംബർ 9നകം നഗരസഭാ ഓഫിസിൽ അപേക്ഷ നൽകുക.

അധ്യാപക ഒഴിവ്

എറണാകുളം

കോതമംഗലം അയ്യങ്കാവ് ഗവ. ഹൈസ്കൂളിൽ യുപി അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 6 നു 2ന് നഗരസഭാ ഓഫിസിൽ.

ആലുവ ഗവ. ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 6നു 11ന്.

കോലഞ്ചേരി പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 6നു 10ന്.

കൂത്താട്ടുകുളം പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽപി അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 6നു 9.30ന്. 0485–2252133.

കോട്ടയം

കുമളി ചോറ്റുപാറ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി (തമിഴ്) ഒഴിവിൽ ദിവസവേതന നിയമനം. അഭിമുഖം നവംബർ 6നു 11ന് സ്കൂൾ ഓഫിസിൽ

അണക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) അധ്യാപക ഒഴിവിൽ താൽക്കാലിക നിയമനം. അഭിമുഖം നവംബർ 6നു 11ന് സ്കൂൾ ഓഫിസിൽ.

വയനാട്

സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി ഗവ. എൽപി സ്കൂള‍ിൽ അറബിക് താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 7നു 2 ന് സ്കൂൾ ഓഫിസിൽ

Post a Comment

© keraladailyjob. All rights reserved. Developed by Jago Desain