തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന് കീഴിൽ ഇപ്പോൾ തന്നെ ജോലി നേടാം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നവംബർ 21 രാവിലെ 10 ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും. സെയിൽസ് മാനേജർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ബിസിനസ് പ്രൊമോട്ടേഴ്സ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (സെയിൽസ്), ഓഫീസ് സ്റ്റാഫ് കം ടെലി മാർക്കറ്റിങ് തസ്തികകളിലാണ് നിയമനം. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 36 വയസ്. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220
വാക് ഇൻ ഇന്റർവ്യൂ
സ്നേഹധാർ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: dmoismtvm@gmail.com
ടീച്ചിംഗ് അസിസ്റ്റന്റ് അഭിമുഖം
കേരള വെറ്ററിനറി സർവ്വകലാശലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനത്തിനായി ഡിസംബർ 10 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kvasu.ac.in