പരീക്ഷയില്ല, അഭിമുഖം മാത്രം; കൊച്ചിയിലെ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ അസിസ്റ്റന്റാകാം
നവംബർ 20 വരെ അപേക്ഷിക്കാം
ഇന്റർവ്യൂ 26 ന്
പരീക്ഷ എഴുതാതെ തന്നെ ജോലി നേടാം. അതും കേന്ദ്ര സർക്കാരിനു കീഴിൽ.
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഫീൽഡ് അസിസ്റ്റന്റിന്റെ ഒരൊഴിവിലാണ് അവസരം. താൽക്കാലിക നിയമനം. നവംബർ 20 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ 26 ന്.
∙സിഎംഎഫ്ആർഐയിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലും അവസരം. ഒരൊഴിവ്. താൽക്കാലിക നിയമനം. നവംബർ 30 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ ഡിസംബർ 6 ന്.