തൊഴിൽ വാർത്തകൾ അറിയാൻ Join Now

തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്ഡി; 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്ഡി; 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്ഡി; 25 വരെ അപേക്ഷിക്കാം

കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി- തിരുവനന്തപുരത്ത് ജനുവരിയില്‍ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. നവംബര്‍ 25ന് വൈകീട്ട് 5 മണിവരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. വൈറല്‍ ഡയഗ്നോസ്റ്റിക്‌സ്/ വൈറല്‍ വാക്‌സീന്‍സ്/ വൈറസ് ആപ്ലിക്കേഷന്‍സ്/ വൈറസ് എപ്പിഡെമിയോളജി, വെക്ടര്‍ ഡൈനാമിക്‌സ്& പബ്ലിക് ഹെല്‍ത്ത് / വൈറസ് ജീനോമിക്‌സ്, ബയോഇന്‍ഫര്‍മാറ്റിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് / ക്ലിനിക്കല്‍ വൈറോളജി/ ആന്റിവൈറല്‍ ഡ്രഗ് റിസര്‍ച്ച് എന്നീ വകുപ്പുകളിലാണ് ഗവേഷണം. 5 വര്‍ഷം വരെയുള്ള ഫുള്‍ടൈം പ്രോഗ്രാമുകള്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ഫരീദാബാദിലെ റീജനല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയുമായി അഫിലിയേഷനുണ്ട്. 60 ശതമാനം മാര്‍ക്കോടെ ലൈഫ് സയന്‍സ് എം.എസ്.സി, എംബിബിഎസ്, എംവിഎസ്.സി, ഇവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. CSIR-UGC, DBT, ICMR അഥവാ സമാന സര്‍ക്കാര്‍ ജെ.ആര്‍.എഫ് ഉണ്ടായിരിക്കണം. പ്രാഥമിക സെലക്ഷനുള്ളവര്‍ക്ക് ഡിസംബര്‍ 5,6 തീയതികളില്‍ ഇന്റര്‍വ്യൂ നടക്കുംകൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി https://iav.kerala.gov.in, സംശയങ്ങള്‍ക്ക്: 0471 - 2710050

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain