തൊഴിൽ വാർത്തകൾ അറിയാൻ Join Now

മിൽമയിൽ വീണ്ടും അവസരം

Milmajob, മിൽമയിൽ വീണ്ടും തൊഴിലവസരങ്ങൾ,ഇന്നത്തെ തൊഴിൽ വാർത്തകൾ, കേരളത്തിലെ ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ,മിൽമയിൽ എങ്ങനെ അപേക്ഷിക്കാം
1 min read


തിരുവനന്തപുരത്തെ മില്‍മ ഓഫീസിലേക്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് II ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇലക്ട്രീഷ്യന്‍, ജനറല്‍ മെക്കാനിക് തസ്തികകളിലാണ് താല്‍ക്കാലിക നിയമനം നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂ മുഖേന ജോലിക്കായി അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

മില്‍മയുടെ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2 നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ആകെ 4 ഒഴിവുകളാണുള്ളത്. 

ടെക്‌നീഷ്യന്‍ ഗ്രേഡ് II (ഇലക്ട്രീഷ്യന്‍) = 03 ഒഴിവ്

ടെക്‌നീഷ്യന്‍ ഗ്രേഡ് II (ജനറല്‍ മെക്കാനിക്) = 01 ഒഴിവ്. 

പ്രായപരിധി

40 വയസ്. 2024 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്.സി- എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്. 

യോഗ്യത

ഇലക്ട്രീഷ്യന്‍

ഇലക്ട്രീഷ്യന്‍ ട്രേഡില്‍ NCVT ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. 

മെക്കാനിക്കല്‍ 

ഫിറ്റര്‍ ട്രേഡില്‍ NCVT ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 19ന് രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. അഭിമുഖ സമയത്ത് പ്രായം, വിദ്യാഭ്യാസ യോഗ്യത, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം വെയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.  

വിലാസം: തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ്, തിരുവനന്തപുരം ഡയറി, അമ്പലത്തറ, പൂന്തുറ പി.ഒ, 695026.

വിജ്ഞാപനം: click  

قد تُعجبك هذه المشاركات

  • തിരുവനന്തപുരത്തെ മില്‍മ ഓഫീസിലേക്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് II ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇലക്ട്രീഷ്യന്‍, ജനറല്‍ മെക്കാനിക് തസ്തികകളിലാണ് താല്‍ക്കാലിക നിയമനം ന…
  • തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് - മിൽമ, അസിസ്റ്റൻ്റ് ഡെയറി ഓഫിസർ ഒഴിവിലേക്ക് ഇൻ്റർവ്യു വഴി കരാർ നിയമനം നടത്തുന്നു •ഒഴിവ്: 2 യോഗ്യത: B T…
  • Marketing Promoter in Kerala Co-operative Milk Marketing Federation Limited (MILMA). The appointment is in Thiruvananthapuram, Kollam, Kottayam and Alappuzha districts. Must be mal…

إرسال تعليق