കൊച്ചിയില്‍ ജോലി വേണോ? അതും മികച്ച ശമ്പളത്തില്‍, ഇതാ ഒഴിവുകള്‍: പക്ഷെ ഈ യോഗ്യത വേണം
കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്. ഒഴിവുകള്‍, യോഗ്യത എന്നിവയെക്കുറിച്ച് താഴെ വിശദമായി കൊടുക്കുന്നു
വെബ് ആൻഡ് ക്രാഫ്റ്റ്സ് എന്ന സ്ഥാപനത്തില്‍ ആൻഡ്രോയിഡ് ഡെവലപ്പറുടെ ഒഴിവുകളാണുള്ളത്, കംപ്യൂട്ടർ സയൻസ്/സോഫ്റ്റ്വേർ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യതയോടൊപ്പം ബന്ധപ്പെട്ട മേഖലയിൽ 0-1 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഇൻഫോപാർക്കിൻ്റെ തൃശ്ശൂരിലെ കൊരട്ടി കാമ്പസിലേക്കുള്ള റിക്രൂട്ട്മെന്റാണിത്.
ആൻഡ്രോയിഡ് ഫ്രേംവർക്കിലുള്ള പ്രാവീണ്യത്തോടൊപ്പം കോട്ലിൻ, കൊറൗട്ടിൻസ്, ഫ്ലോ, സ്റ്റോപ്പ് ഫങ്ഷൻസ് തുടങ്ങി വിവിധ കെടി എക്സ് ലൈബ്രറികളിൽ അറിവുണ്ടാകണമെന്നും പ്രത്യേകം പറയുന്നുണ്ട്.
കംപോസ്, വ്യൂ മോഡൽ, ലൈവ് ഡേറ്റ, നാവിഗേഷൻ, വെബ് ബൈൻഡിങ് എന്നിവയിൽ ധാരണയുണ്ടാവണം. എക്സ് എംഎൽ. ബേസ് ലേഔട്ടു കളിൽ പരിചയവും റെട്രോഫിറ്റ്, ഗ്ലൈഡ്, ഗിത്തബ് അല്ലെങ്കിൽ ഗിറ്റ്ലാബ് തുടങ്ങിയവയിലും അറിവുമുണ്ടാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www. webandcrafts.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകള്‍ info@webandcrafts.com എന്ന ഇ-മെയിലില്‍ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30.
സോഷ്യൽ മീഡിയ കോർഡിനേറ്റർ
റൂബി സെവൻ സ്റ്റുഡിയോസിലാണ് സോഷ്യൽ മീഡിയ - കോർഡിനേറ്ററുടെ ഒഴിവുള്ളത്. ബന്ധപ്പെട്ട മേഖലയിൽ - ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള വർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയിൽ എഴുതാനുള്ള കഴിവിനോടൊപ്പം മികച്ച ആശയവിനിമയശേഷിയുമുണ്ടാകണം.
ഡിജിറ്റൽ മാർക്കറ്റിങ് ട്രെൻഡുകളിലും പുതിയ സാങ്കേതികവിദ്യകളിലുമുള്ള അറിവിനൊപ്പം ഡിജി റ്റൽ ടൂളുകളിലും പ്ലാറ്റ്ഫോമുകളിലും പരിജ്ഞാനവുമുണ്ടാവണം. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ careersindia@rubyseven.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30.
റിയാക്ട് നേറ്റീവ് ഡെവലപ്പർ
ഐ കോഡ് ബീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് റിയാക്ട് നേറ്റിവ് ഡെവലപ്പറെ ആവശ്യമുള്ളത്. റിയാക്ട് നേറ്റീവ് ഉപയോഗി ച്ച് മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം.
സി.ഐ/സി.ഡി ടൂളുകളിലും ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങിലും പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.ജാവാസ്ക്രിപ്റ്റിലും (ഇ.എസ്.6+) ടൈപ്പ് സ്ക്രി പ്റ്റിലുമുള്ള പ്രാവീണ്യത്തോടൊപ്പം റിയാക്ട് നേറ്റിവ് കോർ പ്രിൻസിപ്പൽസിലും ഡിസൈൻ പാറ്റേണുകളിലും പരിജ്ഞാനവുമുണ്ടാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.icodebees.com. എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇ-മെയിൽ: info@icodebees.com. അപേക്ഷ സ്വീകരി 1 ക്കുന്ന അവസാന തീയതി: നവംബർ 30.