യു.എ.ഇയില്‍ സെക്യൂരിറ്റി; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്; കേരള സര്‍ക്കാര്‍ മുഖേന നിയമനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഒഴിവുള്ള തസ്തികകളില്‍ സെക്യൂരിറ്റിമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ നവംബര്‍ 23ന് മുന്‍പയി ഒഡാപെകിന്റെ ഇ-മെയില്‍ അഡ്രസിലേക്ക് അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡ് റിക്രൂട്ട്‌മെന്റ്. കായികമായി ഫിറ്റായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
പ്രായപരിധി
25 മുതല്‍ 40 വയസിന് ഉള്ളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
എസ്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ 5 അടി 9 ഇഞ്ച് ഉയരമുണ്ടായിരിക്കണം. മെഡിക്കലി, ഫിസിക്കലി ഫിറ്റായിരിക്കണം. ശരീരത്തില്‍ കാണത്തക്ക ടാറ്റൂ ഉണ്ടായിരിക്കരുത്.
ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം അറിഞ്ഞിരിക്കണം. സെക്യൂരിറ്റി നിയമങ്ങളുമായി ബന്ധപ്പെട്ട അറിവുള്ളവരായിരിക്കണം. ഇതിന് പുറമെ ആര്‍മി, പൊലിസ്, സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിച്ചുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1200 യു.എ.ഇ ദിര്‍ഹമാണ് അടിസ്ഥാന ശമ്പളം. പുറമെ താമസം, 720 ദിര്‍ഹം അലവന്‍സ്, ഓവര്‍ ടൈം പേയ്‌മെന്റ്, അടക്കം 2262 ദിര്‍ഹം ശമ്പളമായി ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ ഒഡാപെകിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം തന്നിരിക്കുന്ന സെക്യൂരിറ്റി ജോബ് നോട്ടിഫിക്കേഷന്‍ വായിച്ച് നവംബര്‍ 23ന് മുന്‍പ് അപേക്ഷിക്കാൻ ശ്രമിക്കുക
അപേക്ഷ/ വിജ്ഞാപനം: click