തൊഴിൽ വാർത്തകൾ അറിയാൻ Join Now

പവര്‍ഗ്രിഡില്‍ ട്രെയിനി; 802  ഒഴിവുകള്‍; നവംബര്‍ 12 വരെ അപേക്ഷിക്കാം

Trainee at PowerGrid; 802  vacancies; You can apply till November 12

പവര്‍ഗ്രിഡില്‍ ട്രെയിനി; 802  ഒഴിവുകള്‍

പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 802 ട്രെയിനി ഒഴിവ്. കേരളം ഉള്‍പ്പെടുന്ന സതേണ്‍ റീജനില്‍ 184 ഒഴിവുണ്ട്. ഒരു വര്‍ഷ പരിശീലനം. തുടര്‍ന്ന് റഗുലര്‍ നിയമനം. നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.powergrid.in

തസ്തികയും യോഗ്യതയും

ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍): 70% മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ (പവര്‍)/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/പവര്‍ സിസ്റ്റംസ് എന്‍ജിനീയറിങ്/പവര്‍ എന്‍ജിനീയറിങ്ങില്‍ (ഇലക്ട്രിക്കല്‍) 3 വര്‍ഷ ഡിപ്ലോമ (പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി). 

ഡിപ്ലോമ ട്രെയിനി (സിവില്‍): 70% മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി).

ജൂനിയര്‍ ഓഫിസര്‍ ട്രെയിനി (എച്ച്. ആര്‍): 60% മാര്‍ക്കോടെ ബി.ബി.എ/ബി.ബി.എം.ബി.ബി.എസ്

ജൂനിയര്‍ ഓഫിസര്‍ ട്രെയിനി (എഫ് ആന്‍ഡ് എ): ഇന്റര്‍ സി.എ/ഇന്റര്‍ സി.എം.എ. 

അസിസ്റ്റന്റ് ട്രെയിനി (എഫ് ആന്‍ഡ് എ): 60% മാര്‍ക്കോടെ ബി.കോം (പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ക്ക് പാസ് മാര്‍ക്ക് മത

പ്രായപരിധി: 27 വയസ്

ശമ്പളം: അസിസ്റ്റന്റ് ട്രെയിനിപരിശീലന സമയത്ത് 21,50074,000 രൂപയും തുടര്‍ന്ന് 22,000 85,000 ശമ്പളത്തില്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനവും. ഡിപ്ലോമ ട്രെയിനി, ജൂനിയര്‍ ഓഫിസര്‍ ട്രെയിനിപരിശീലനസമയത്ത് 24,000 1,08,000. 25,0001,17,500 ശമ്പളത്തില്‍ ജൂനിയര്‍ എന്‍ജിനീയര്‍ ജൂനിയര്‍ ഓഫിസര്‍ തസ്തികകളില്‍ നിയമനവും.

അപേക്ഷാ ഫീസ്: അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 200 രൂപ. മറ്റു തസ്തികകളിലേക്ക് 300 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ് .സി , എസ്.ടി, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

Trainee at PowerGrid 802  vacancies You can apply till November 12"

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain