അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലിയൊഴിവ്. വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചു. ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്കാണ് അപേക്ഷിക്കാനാവുക
പ്രായപരിധി
2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്
യോഗ്യത
പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം.
അപേക്ഷ
പൂരിപ്പിച്ച അപേക്ഷ നവംബര്‍ നാലിന് വൈകിട്ട് 5 മണി വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസ്സിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും
ഫോണ്‍:9387162707, 7012603724.
Do you have 10th class Can help in Anganwadis Apply by November 4"