കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് സ്‌കില്‍ഡ് ടെക്‌നീഷ്യന്‍ ട്രെയിനി അപ്രന്റീസുമാരെ നിയമിക്കുന്നു. പുരുഷന്‍മാര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ കൂടി അപേക്ഷ നല്‍കാം. വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 7, 8 തീയതികളില്‍ നടക്കും.
തസ്തിക & ഒഴിവ്
ഇലക്ട്രീഷ്യന്‍ = 50
പ്ലംബര്‍ = 50
വെല്‍ഡര്‍ = 25
മേസണ്‍സ് = 10
DUCT Fabricators = 50
പൈപ്പ് ഫിറ്റേഴ്‌സ് = 50
ഇന്‍സുലേറ്റേഴ്‌സ് = 50
HVAC - ടെക്‌നീഷ്യന്‍ = 25
എന്നിങ്ങനെ ആകെ 310 ഒഴിവുകളാണുള്ളത്.
യോഗ്യത
ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടി.ഐ സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം.
പ്രായപരിധി
21 വയസ്
ശമ്പളം
800 യു.എ.ഇ ദിര്‍ഹമാണ് ശമ്പളം. ഓവര്‍ ടൈം അലവന്‍സ് വേറെ ലഭിക്കും.
ആകെ 9 മണിക്കൂറാണ് ജോലി. മെഡിക്കല്‍ ഇന്‍ഷുറന്‍സ്, താമസം, യാത്ര, വിസ തുടങ്ങിയ കമ്പനി നല്‍കും. രണ്ട് വര്‍ഷത്തേക്കാണ് വിസ കാലാവധി.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 7, 8 തീയതികളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കാം. ഒഡാപെക് ട്രെയിനിങ് സെന്റര്‍, Floor 4, Tower 1, Inkel Business park, Angamaly, എന്ന അഡ്രസില്‍ എത്തിച്ചേരുക. 8.30ന് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. ഇന്റര്‍വ്യൂ സമയത്ത് ഫോട്ടോ പതിപ്പിച്ച സിവി, ഒറിജിനല്‍ പാസ്‌പോര്‍ട്ട് & കോപ്പി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ കയ്യില്‍ കരുതണം.
സംശയങ്ങള്‍ക്ക്: +91 77364 96574 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വിജ്ഞാപനം: Click
Technician in UAE 310 vacancies for ITIs Interview on 7th and 8th