തൊഴിൽ വാർത്തകൾ അറിയാൻ Join Now

പ്രായം 19 തികഞ്ഞോ? എങ്കിൽ ഇന്റർവ്യൂവിനു തയാറായിക്കോളൂ, യുഎഇയിലേക്ക് പറക്കാം

jobcareeropportunities,employment,work from home,remote work,part-time jobs,full-time jobs,internships,temporary jobs

UAE JOBS

• ഒഡെപെക് മുഖേന യുഎഇയിൽ സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനി, സെക്യൂരിറ്റി ഗാർഡ്, ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്മാൻ അവസരം

• കരാര്‍ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനി തസ്തികയിലെ 310 ഒഴിവിൽ അവസരം. 2 വർഷ കരാർ നിയമനം

∙ഒഴിവുള്ള ട്രേഡുകൾ: ഇലക്ട്രിഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ് ഫിറ്റർ, വെൽഡർ, ഇൻസുലേറ്റർ (എച്ച്‌വിഎസി, പ്ലംബിങ്), മേസൺ, എച്ച്‌വിഎസി ടെക്‌നിഷ്യൻ.

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.

∙കുറഞ്ഞ പ്രായപരിധി: 19. സ്റ്റൈപെൻഡും ഓവർടൈം അലവൻസും കൂടാതെ താമസം, വീസ, ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നവംബർ 7, 8 തീയതികളിൽ രാവിലെ 10 ന് മുൻപായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം

200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. 200 ഒഴിവുണ്ട്.

∙യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, 175 സെ.മീ ഉയരവും നല്ല ആരോഗ്യവാനും ആകണം. ആർമി/ പൊലീസ്/ സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയവും വേണം.

പ്രായം: 25-40.

ശമ്പളം: AED 2262.

ഫോട്ടോ പതിച്ച വിശദമായ ബയോഡേറ്റ, പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകളുമായി നവംബർ 5, 6 തീയതികളിൽ അങ്കമാലി ഇൻകെൽ ടവർ 1 ലുള്ള ഒഡെപെക്കിന്റെ ഓഫിസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.

ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്മാൻ

ഒഡെപെക് മുഖേന യുഎഇയിൽ ഓട്ടോകാഡ് ഡ്രാഫ്റ്റ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിൽ അവസരം. 2 വർഷ കരാർ നിയമനം


∙യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമയും ഒാട്ടോകാഡ്, റിവെറ്റ് എന്നിവയിൽ പരിശീലനവും.

കുറഞ്ഞ പ്രായപരിധി: 21 വയസ്സ്.

∙ശമ്പളം: AED 1250. കൂടാതെ ഓവർടൈം അലവൻസും. താമസം, വീസ, ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നവംബർ 6 ന് രാവിലെ 11 ന് ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം.

www.odepc.kerala.gov.in

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain