രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ അവസരം. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിന് കീഴില്‍ മുംബൈ എയര്‍പോര്‍ട്ടിലേക്ക് ആയിരത്തിലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാം. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ് നടക്കുക. മികവ് അനുസരിച്ച് പിന്നീട് കൂട്ടി നല്‍കും.
തസ്തിക& ഒഴിവ്
എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ മുംബൈ എയര്‍പോര്‍ട്ടില്‍ ജോലി. 1067 ഒഴിവുകളാണുള്ളത്.
കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, റാംപ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ജൂനിയര്‍ ഓഫീസര്‍, ഹാന്‍ഡി മാന്‍,കസ്റ്റമര്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ നിരവധി ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
മുംബൈയിലെ ഒഴിവുകള്‍
കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവ്/ സീനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്
524 ഒഴിവുകളാണുള്ളത്. 27450 രൂപ മുതല്‍ 28605 രൂപ ശമ്പളമായി ലഭിക്കും. 33 വയസ് വരെയാണ് പ്രായപരിധി.
10+2+3 സ്ട്രീമിലുള്ള ബിരുദവും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സീനിയര്‍ തസ്തികയിലേക്ക് അഞ്ചുവര്‍ഷ ത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
റാംപ് എക്‌സിക്യൂട്ടീവ്
ആകെ 170 ഒഴിവുകളുണ്ട്. 27,450 രൂപയാണ് ശമ്പളം. 28 വയസ് വരെയാണ് പ്രായപരിധി.
മൂന്ന് വര്‍ഷ ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയും, ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍
ആകെ ഒഴിവ് 100. ശമ്പളം: 24960 രൂപ. പത്താം ക്ലാസ് ജയവും ഹെവി മോട്ടോര്‍ വെഹിക്കിള്‍സിലുള്ള ഡ്രൈവിങ് ലൈസന്‍സും ഉള്ളവര്‍ക്കാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. പ്രായം: 28 കവിയരുത്
ഇതിന് പുറമെ ജൂനിയര്‍ ഓഫീസര്‍ (കാര്‍ഗോ) 56, ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസ്) 44, ഡ്യൂട്ടി ഓഫീസര്‍ (പാസഞ്ചര്‍) 42, ഡ്യൂട്ടി മാനേജര്‍ (റാംപ്) 40. ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍ (പാസഞ്ചര്‍) 1, ഡ്യൂട്ടി മാനേജര്‍ (പാസഞ്ചര്‍) 19, റാംപ് മാനേജര്‍ 1, ഡെപ്യൂട്ടി റാംപ് മാനേജര്‍ 6, ജൂനിയര്‍ ഓഫീസര്‍ (ടെക്‌നിക്കല്‍) 31, ഡെപ്യൂട്ടി ടെര്‍മി നല്‍ മാനേജര്‍ (കാര്‍ഗോ) 2, ഡ്യൂട്ടി മാനേജര്‍ (കാര്‍ഗോ) 11, ഡ്യൂട്ടി ഓഫീസര്‍ (കാര്‍ഗോ) 19, പാരാ മെഡിക്കല്‍ കം കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവ് 1 തുടങ്ങിയ ഒഴിവുകളിലേക്കും നിയമനം നടക്കും. വിശദ വിവരങ്ങള്‍ താഴെ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ അയക്കുന്ന വിധം
ഉദ്യോഗാര്‍ഥികള്‍ക്ക് https://www.aiasl.in/എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനത്തില്‍ വിശദമായ ഇന്റര്‍വ്യൂ വിവരങ്ങളുണ്ട്.