കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ വിവിധ വകുപ്പുകളിലേക്ക് നാളെകൂടി അപേക്ഷിക്കാം. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, യാത്രി നിവാസ് എന്നിവിടങ്ങളിലേക്കാണ് വിവിധ വകുപ്പുകളില്‍ നിയമനം നടക്കുന്നത്. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് പൂരിപ്പിച്ച അപേക്ഷ നാളെ വൈകീട്ട് 4ന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ എത്തിക്കണം
തസ്തികയും /ഒഴിവുകളും
കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഫുഡ് & ബീവറേജ് സ്റ്റാഫ്, ഹൗസ് കീപ്പിങ് സ്റ്റാഫ്, കിച്ചന്‍ മേട്ടി, കുക്ക്, റിസപ്ഷനിസ്റ്റ്, അസിസ്റ്റന്റ് കുക്ക് എന്നിവരെ നിയമിക്കുന്നു.
ഫുഡ് & ബീവറേജ് സ്റ്റാഫ് 6, ഹൗസ് കീപ്പിങ് സ്റ്റാഫ് 6, കിച്ചന്‍ മേട്ടി 1, കുക്ക് 1, റിസപ്ഷനിസ്റ്റ് 3, അസിസ്റ്റന്റ് കുക്ക് 4 എന്നിങ്ങനെ ആകെ 21 ഒഴിവുകള്‍
പ്രായപരിധി
18നും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത വിവരങ്ങൾ
ഫുഡ് & ബിവറേജ് സ്റ്റാഫ്
പ്ലസ് ടു പാസായിരിക്കണം.
കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് & ബീവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്നും ബിവറേജ് സര്‍വീസില്‍ ഒരു വര്‍ഷ ഡിപ്ലോമ
സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ വെയിറ്റര്‍/ ബട്‌ലര്‍ / ക്യാപ്റ്റനായി കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം.
•റിസപ്ഷനിസ്റ്റ്
•പ്ലസ് ടു പാസ് ആയിരിക്കണം.
കേരള സര്‍ക്കാരിന്റെ ഫുഡ് ഗ്രാഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫ്രണ്ട് ഓഫീസ് ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം.
2 സ്റ്റാര്‍ ക്ലാസ്സിഫിക്കേഷനോ അതിനുമുകളില്‍ ഉള്ളതോ ആയ ഹോട്ടലുകളില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
•കുക്ക്
•എസ്എസ്എല്‍സി OR തത്തുല്യം.
കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്നോ ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയില്‍ നിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ.
2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
•അസിസ്റ്റന്റ് കുക്ക്
•എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം.
കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്
2 സ്റ്റാര്‍ ക്ലാസ്സിഫിക്കേഷനോ അതിനുമുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
•കിച്ചന്‍ മേട്ടി
•എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം.
കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.
2 സ്റ്റാര്‍ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളില്‍ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഹൗസ് കീപ്പിംഗ് സ്റ്റാഫ്
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യം.
കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി യില്‍ നിന്നും ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷനില്‍ ഡിപ്ലോമയോ പിജി ഡിപ്ലോമയോ വിജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ 6 മാസത്തെ എക്‌സ്പീരിയന്‍സ്
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടക്കത്തില്‍ 675 രൂപ ദിവസ വേതന നിരക്കില്‍ നല്‍കും. അതത് സമയത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് ബാധകമായിയിരിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ നല്‍കുക. https://www.keralatourism.org/recruitments എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, നോര്‍ക്ക ബില്‍ഡിങ്, വിനോദ സഞ്ചാര വകുപ്പ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നാളെ വൈകീട്ട് 4 മണിക്ക് മുന്‍പായി എത്തിക്കണം. യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കേണ്ടതാണ്.
Opportunity for qualified candidates from 10th standard in tourism department Tomorrow is the last date"