പി.എസ്.സി പരീക്ഷയില്ലാതെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി; വിവിധ ജില്ലകളില്‍ ഒഴിവുകള്‍
•കേസ് വര്‍ക്കര്‍ നിയമനം
സഖി വണ്‍ സ്‌റ്റോപ്പ് സെന്ററില്‍ കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് 2545 വയസ് പ്രായപരിധിയിലുള്ള(2024 ജനുവരി 1 അടിസ്ഥാനപ്പെടുത്തി) സ്ത്രീകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: നിയമ ബിരുദം/ സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതു സംബന്ധിച്ച മേഖലകളില്‍ ഗവണ്‍മെന്റ്/ എന്‍.ജി.ഒ നടത്തുന്ന പ്രോജക്ടുകളില്‍ ഭരണരംഗത്ത് മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. കൗണ്‍സലിംഗ് രംഗത്ത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകള്‍ നവംബര്‍ എട്ട് വൈകിട്ട് അഞ്ചുമണിക്കു മുമ്പ് കോട്ടയം കളക്‌ട്രേറ്റിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04812300955
•കുടുംബശ്രീയില്‍ എം ഇ സി മാരെ നിയമിക്കുന്നു
ആലപ്പുഴ ജില്ലയില്‍ ഹോണറേറിയം അടിസ്ഥാനത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ട കുടുംബാംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ കുത്തിയതോട്, തുറവൂര്‍, തൃക്കുന്നപ്പുഴ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് ഒഴിവുകള്‍ ഉള്ളത്. യോഗ്യത ബിരുദവും കമ്പ്യൂര്‍ പരിജ്ഞാനവും. പ്രായപരിധി 25 നും 45 നും മധ്യേ. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ 4 ന് വൈകിട്ട് 5 മണിക്കുള്ളില്‍ അതത് സിഡിഎസ് ഓഫീസില്‍ സമര്‍പ്പിക്കണം.
•ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം
തിരുവനന്തപുരം ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി ഡ്രൈവര്‍ കം അറ്റന്‍ഡര്‍മാരെ താത്കാലികമായി ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. നവംബര്‍ 30 രാവിലെ 10.30 ന് തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ചാണ് അഭിമുഖം. മോട്ടോര്‍ വാഹനവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ലൈസന്‍സ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, അനുബന്ധ രേഖകളും, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ആയതും ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയുമായി രാവിലെ 10.30 നു മുന്‍പ് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712330736.
•വാര്‍ഡന്മാരെ നിയമിക്കുന്നു
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുണ്ടയാട് ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാര്‍ഡനെയും, വയക്കര ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് ഒരു വനിതാ വാര്‍ഡനെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ 30 വയസ്സിന് മുകളില്‍ പ്രായമുള്ള ബിരുദധാരികളായിരിക്കണം. 30 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള കായിക താരങ്ങള്‍ക്ക് മുന്‍ഗണന. 40 മുതല്‍ 52 വയസ്സ് വരെ പ്രായമുള്ള വിമുക്തഭടന്‍മാരെ (ഇവര്‍ക്ക് ബിരുദം നിര്‍ബന്ധമല്ല) പുരുഷ വാര്‍ഡന്‍ തസ്തികയിലേക്ക് പരിഗണിക്കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയാഡാറ്റ എന്നിവയും വയസ്സ്, വിദ്യാഭ്യാസം, മുന്‍പരിചയം, കായിക മികവ്, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും അവയുടെ പകര്‍പ്പുകളുമായി നവംബര്‍ ഏഴിന് രാവിലെ 11 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04972700485, 9744707879.
Temporary Govt Job without PSC Exam Vacancies in various districts"