തൊഴിൽ വാർത്തകൾ അറിയാൻ Join Now

കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി; ഡിഗ്രിക്കാര്‍ക്ക് അവസരം

Agro Industries Corporation Limited Opportunity Kerala Agro Industries Corporation KavumbhagomKerala agro products


കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍
ലിമിറ്റഡിന് കീഴില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക കരാര്‍ നിയമനം നടക്കുന്നു. കോര്‍പ്പറേഷന് കീഴിലുള്ള ജില്ല ഓഫീസുകളിലേക്കും, കോര്‍പ്പറേഷന്റെ ഉടമസ്ഥതിയുള്ള പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള ആഗ്രോ ഫ്രൂട്ട്‌സ് പ്രൊഡക്ടിലേക്കുമാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 30 വരെ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴില്‍ വിവിധ ജില്ലകളില്‍ നിയമനം. ജൂനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഏരിയ സെയില്‍സ് മാനേജര്‍, സെയില്‍സ് ഓഫീസര്‍, അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

യോഗ്യത

ജൂനിയര്‍ അക്കൗണ്ടന്റ്

ബി.കോം+ ടാലി, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

അസിസ്റ്റന്റ് എഞ്ചിനീയര്‍ 

ബി.ടെക് (സിവില്‍, മെക്കാനിക്കല്‍, അഗ്രികള്‍ച്ചര്‍), പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ഏരിയ സെയില്‍സ് മാനേജര്‍

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. FMCGയില്‍ ഏഴ് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

സെയില്‍സ് ഓഫീസര്‍ 

ഏതെങ്കിലും വിഷയത്തില്‍ ബിരുദം. FMCGയില്‍ ഏഴ് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

അസിസ്റ്റന്റ് 

ഡിഗ്രി, എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം ബയോഡാറ്റ, യോഗ്യത, എക്‌സ്പീരിയന്‍സ്, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകല്‍ സഹിതം തപാല്‍ മുഖേനയോ, ഇ-മെയില്‍ മുഖേനയോ അയക്കുക. 

വിലാസം
Managing Director, The Kerala Agro Indutsries Corporation Limited, Kissan Jyothi, Fort P.O, Thiruvanathapuram. 

Email- kaicgeneralsection1@gmail.com

അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: keralaagro.com സന്ദര്‍ശിക്കുക. 

വിജ്ഞാപനം: Click 

job in Kerala Agro Industries Corporation Limited Opportunity for degree holders"

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain