ആലപ്പുഴ ജില്ലയില്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ മെഗാ തൊഴില്‍മേള നടക്കുന്നു. ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും സെന്റ് മൈക്കള്‍സ് കോളേജ് ചേര്‍ത്തലയും സംയുക്തമായാണ് 'നിയുക്തി 2024' എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. തല്‍പരരായ ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 2ന് ശനിയാഴ്ച സെന്റ് മൈക്കള്‍സ് കോളേജില്‍ നടത്തുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാം. 20ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കാണ് അവസരം.
യോഗ്യത
എസ്.എസ്.എല്‍.സി, പ്ലസ്ടൂ, ഡിപ്ലോമ, ഐ. റ്റി. ഐ, ബിരുദം, ബിരുദാന്തര ബിരുദം, നേഴ്‌സിംഗ്, ഹോസ്പിറ്റല്‍ അറ്റന്റര്‍, കെയര്‍ അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ യോഗ്യതയുള്ളവര്‍ക്ക് അവസരമുണ്ട്. പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം.
18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 2ന് രാവിലെ 9 മണിക്ക് ബയോഡാറ്റയുടെ 6 പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി സെന്റ് മൈക്കിള്‍ കോളജില്‍ എത്തിച്ചേരണം.
Mega job fair at Alappuzha Any eligible can participate"