തൊഴിൽ വാർത്തകൾ അറിയാൻ Join Now

റെയില്‍വേ ഗ്രൂപ്പ് ഡി: പത്താം ക്ലാസുകാര്‍ക്ക് ഒരു ലക്ഷം ഒഴിവുകള്‍; വിജ്ഞാപനം ഉടനെയെത്തും

indianrailways.gov.in recruitment 2024indianrailways.gov.inRailway Recruitment 2024 apply onlineRailway Recruitment apply online


റെയില്‍വേ റിക്രൂട്‌മെന്റ് ബോഡ് (RRB) ഗ്രൂപ്പ് ഡിയില്‍ പത്താം ക്ലാസുകാര്‍ക്ക് ഒരു ലക്ഷം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ അവസാനത്തോടെ വിജ്ഞാപനം പുറത്തിറങ്ങും. വെബ്‌സൈറ്റ്: rrbcdg.gov.in
പ്രായപരിധി:18 30 ( അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് വയസിളവ്)
യോഗ്യത: പത്താം ക്ലാസ് / ഹയര്‍ സെക്കന്‍ഡറി വിജയം.
പരീക്ഷ: ഓണ്‍ലൈന്‍ മോഡില്‍ (90 മിനിറ്റ് പരീക്ഷ). അപേക്ഷ ഫീസ്: ജനറല്‍ വിഭാഗം 500 രൂപ, സംവരണ വിഭാഗം: 250 രൂപ. ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, പ്രമാണ പരിശോധന ഉണ്ടായിരിക്കും.


ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസര്‍ പ്ലസ്ടുകാര്‍ക്ക് അവസരം

ഇന്ത്യന്‍ ആര്‍മിയില്‍ ഓഫിസറുടെ 90 ഒഴിവുകളില്‍ ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അവസരം. 2025 ജൂലൈയില്‍ കോഴ്‌സ് ആരംഭിക്കും. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഓഫിസര്‍ തസ്തികകളിലേക്കുള്ള പെര്‍മനന്റ് കമ്മിഷന്‍ പ്രകാരമുള്ള തിരഞ്ഞെടുപ്പാണിത്.
അപേക്ഷിക്കേണ്ട അവസാന തീയതി: നവംബര്‍ 5. വെബ്‌സൈറ്റ്: joinindianarmy.nic.in

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുള്‍പ്പെട്ട പ്ലസ് ടു വിജയിച്ചിരിക്കണം. (മൂന്നിലും ആകെ 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം). 2024 ലെ ജെ.ഇ.ഇ. (മെയിന്‍സ്) പരീക്ഷയില്‍ പങ്കെടുത്തവരാകണം.
പ്രായം: 2006 ജനുവരി രണ്ടിനും 2009 ജനുവരി ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. അഭിമുഖം: 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടെറാഡൂണിലെ മിലിട്ടറി അക്കാദമിയിലായിരിക്കും പരിശീലനം.  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ രണ്ടു പകര്‍പ്പുകളില്‍ ഒരെണ്ണം സ്വയം സാക്ഷ്യപ്പെടുത്തി അഭിമുഖത്തിനെത്തുമ്പോള്‍ ഹാജരാക്കണം. 

Railway Group D 1 lakh vacancies for 10th class Notification will come soon"

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain