തൊഴിൽ വാർത്തകൾ അറിയാൻ Join Now

പരീക്ഷയെഴുതാതെ കേരളത്തില്‍ സര്‍ക്കാര്‍ ജോലി; താല്‍ക്കാലിക നിയമനം; ഓരോ ജില്ലകളിലെയും ഒഴിവുകള്‍"

Government jobs list,Government Jobs 2024,Government jobs login,Government Jobs after 12th

 


അപ്രന്റീസ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരും ബിഎസ്സി നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് യോഗ്യതയുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകള്‍ക്ക് 2024-25 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളില്‍ സ്‌റ്റൈപ്പന്റോടെ നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, നഴ്‌സിംഗ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, കേരള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 30 ന് മുമ്പ് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04772252548.

വാക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ (നാഷണല്‍ ആയുഷ് മിഷന്‍) നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബര്‍ 28 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുടെ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക (പ്രോജക്റ്റ് ഉള്‍പ്പെടെ) വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.nam.kerala.gov.in സന്ദര്‍ശിക്കുക.

യങ്ങ് പ്രൊഫഷണലുകള്‍ക്ക് അവസരം
റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (ഐ.എല്‍.ഡി.എം) ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിവര്‍ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷണ, പഠന പ്രോജക്ടുകളിലും മറ്റ് ഐ.ഇ.സി പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്‍വിയോണ്‍മെന്റല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള യങ്ങ് പ്രൊഫഷണലിനെ പ്രതിമാസം 30,000 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. താമസം സൗജന്യമായിരിക്കും. എന്‍വിയോണ്‍മെന്റല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ഓണ്‍ലൈനായി ബയോഡേറ്റ സഹിതം ഒക്ടോബര്‍ 30 നുള്ളില്‍ അപേക്ഷിക്കേണ്ടതാണ്. ആവശ്യമായ പ്രവര്‍ത്തിപരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും http://ildm.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8129492545


കെക്‌സോണില്‍ നിയമനം
കെക്‌സോണിന്റെ കേന്ദ്ര കാര്യാലയത്തില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് 30,000 രൂപ മാസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം കോം യോഗ്യതയും അഞ്ചു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയം, ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറില്‍ പ്രാവീണ്യം എന്നിവയാണ് യോഗ്യത. 50 വയസ് കഴിയാത്ത, കെക്‌സോണില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com എന്ന ഇമെയിലില്‍ 2024 ഒക്ടോബര്‍ 25 വൈകുന്നേരം 4 മണിക്കു മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 – 2320771.

Govt job in Kerala without writing exams temporary appointment Vacancies in each district"

إرسال تعليق

© keraladailyjob. All rights reserved. Developed by Jago Desain