കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഫോഴ്‌സിലേക്ക് ജോലി നേടാന്‍ അവസരം. കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ ആകെ 545 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മാത്രമല്ല സാധുവായ ഡ്രൈവിങ് ലൈസന്‍സും കൈവശമുണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
•തസ്തിക& ഒഴിവ്
ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. ആകെ 545 ഒഴിവുകള്‍.
•പ്രായപരിധി
21 വയസ് മുതല്‍ 27 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്
•യോഗ്യത
എസ്.എസ്.എല്‍.സി വിജയം.
സാധുവായ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്
•ശമ്പളം
21,700 രൂപ മുതല്‍ 69,100 രൂപ വരെ.
•അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ലാതെയും മറ്റുള്ളവര്‍ക്ക് 100 ഫീസോടെയും അപേക്ഷിക്കാം
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
Constable-Driver-in-Central-Police-Force 545-vacancies-Apply-soon